ഇന്ന് വിദ്യാരംഭം, അക്ഷര പ്രകാശത്തിലേക്ക് ആയിരക്കണക്കിന് കുരുന്നുകള്‍
നവരാത്രി ദിനങ്ങളിലെ ഏറ്റവും പ്രാധാന്യമേറിയ വിദ്യാരംഭ ദിനം ഇന്ന്. നാടെങ്ങും വിദ്യാരംഭ ചടങ്ങുകളാണ്. വീടുകളിലും ഗുരുസന്നിധിയിലും ക്ഷേത്രങ്ങളിലും ദേവാലയങ്ങളിലും നൂറുകണക്കിനു കുട്ടികളെ അക്ഷരലോകത്തേക്ക് കൈപിടിച്ചു നടത്തുന്നു.
ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും ചടങ്ങുകള്‍ ആരംഭിച്ചു. ആയിരത്തോളം പേരാണ് മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്തും അല്ലാതെയും ഓരോ കേന്ദ്രങ്ങളിലും എത്തുന്നത്.
ക്ഷേത്രങ്ങളിലും മറ്റും പുലര്‍ച്ചെ നാല് മണിമുതല്‍ തന്നെ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. കലാ സാംസ്കാരിക മേഖലയിലെ പ്രമുഖരും രാഷ്ട്രീയ പ്രമുഖരും മറ്റുമാണ് മിക്ക കേന്ദ്രങ്ങളിലും കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നത്.തലസ്ഥാനത്ത് പൂജപ്പുര സരസ്വതി മണ്ഡപമാണ് പ്രധാന കേന്ദ്രം. ഇവിടേയ്ക്ക് ആയിരകണക്കിന് ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
കൊല്ലൂര്‍ മൂംകാബിക, കോട്ടയത്ത് പനച്ചിക്കാട് ചോറ്റാനിക്കര ക്ഷേത്രം തിരുവനന്തപുരത്ത് ആറ്റുകാല്‍ എന്നീ ക്ഷേത്രങ്ങളില്‍ വിപുലമായ ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുളളത്. കൂടാതെ കലകളുടെ ലോകത്തേക്കുളള ആരംഭംകുറിയ്ക്കലും ആയോധന കലകളുടെ അഭ്യാസ തുടക്കവും ഇന്ന് നടക്കുന്നുണ്ട്.

