ചെന്നൈ : ചെന്നൈ ടി നഗറിലെ ഹോട്ടൽ മുറിയില്‍ വച്ച് മലയാളി യുവനടിയെ യുവാവ് കടന്നുപിടിക്കാൻ ശ്രമിച്ചതായി പരാതി. തന്റെ കേടായ ഫോൺ നന്നാക്കാനെത്തിയ ഹോട്ടൽ ജീവനക്കാരനാണ് നടിയെ കടന്നുപിടിക്കാൻ ശ്രമിച്ചത്. എറണാകുളം സ്വദേശിയായ 26കാരിയായ നടിയ്ക്ക് നേരെയാണ് 20കാരനായ ഇന്റേൺഷിപ്പ് വിദ്യാർത്ഥി മോശമായി പെരുമാറാൻ ശ്രമിച്ചത്.
സംഭവത്തിൽ നാഗപട്ടണം സ്വദേശിയായ സയ്യിദ് അഫ്രീദിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവനടി മാത്രമാണ് സംഭവസമയം മുറിയിൽ ഉണ്ടായിരുന്നത്. നടി ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് ചെന്നൈയിലെത്തിയത്. മുറിയിലെ ഫോൺ കേടായത് റിസപ്ഷനിൽ അറിയിച്ചപ്പോഴാണ് ജീവനക്കാരൻ മുറിയിലെത്തിയത്. തുടർന്ന് അയാൾ തന്നെ സ്പർശിക്കാൻ ശ്രമിച്ചെന്നും പുറത്തു പോകാൻ ആവശ്യപ്പെട്ടിട്ടും മുറിയിൽ തുടർന്നെന്നും നടി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.
തുടർന്ന് നടി ബഹളം വച്ചപ്പോൾ യുവാവ് മുറിയിൽനിന്ന് ഇറങ്ങിയോടുകയായിരുന്നു.

