Spread the love

ബെംഗളൂരു : ബെംഗളൂരുവിലെ 26 വയസ്സുകാരനായ ജിം പരിശീലകൻ ആത്മഹത്യ ചെയ്ത നിലയിൽ തന്റെ കാമുകിയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചത്തിൽ മനം നൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം. ബോഡി ബിൽഡറും ജിം പരിശീലകനുമായ കിരൺ കഴിഞ്ഞ മൂന്ന് വർഷമായി ഒരു യുവതിയുമായി കടുത്ത പ്രണയത്തിലായിരുന്നു.

എന്നാൽ കഴിഞ്ഞദിവസം കാമുകിയെ കണ്ടപ്പോൾ, തന്റെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ച വിവരം അവർ കിരണിനെ അറിയിച്ചു. പിന്നാലെ മഹാലക്ഷ്മി ലേഔട്ടിലെ വീട്ടിലെത്തിയ കിരൺ മുറിക്കുള്ളിൽ കയറി വാതിലടയ്ക്കുകയായിരുന്നു. ഏറെ നേരമായിട്ടും കിരണിനെ പുറത്തു കാണാതിരുന്നതിനെത്തുടർന്ന് വീട്ടുകാർ വാതിൽ പൊളിച്ചു അകത്തുകയറിയപ്പോഴാണ് മൃതദേഹം കണ്ടത്.

അതേസമയം കിരൺ തന്റെ സമ്പാദ്യമെല്ലാം കാമുകിയെ സഹായിക്കാനായി ചെലവാക്കിയതായും വായ്പകൾ വരെ തിരിച്ചടച്ചതായും പറയപ്പെടുന്നു. കൂടാതെ പെൺകിട്ടിയെ വിവാഹം കഴിക്കുമെന്ന പ്രതീക്ഷയിൽ കിരൺ തന്റെ കുടുംബത്തിനും പരിചയപ്പെടുത്തിയിരുന്നു. 

എന്നാൽ വിവാഹ സാരിയും ക്ഷണക്കത്തും കാമുകി കിരണിനെ കാണിച്ചതായും ഇത് കിരണിനെ മാനസികമായി തകർത്തതായും റിപ്പോർട്ടുകളുണ്ട്. കിരണിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിരുന്നു. തന്റെ മരണത്തിന് ഉത്തരവാദികൾ കാമുകിയും അവളുടെ അമ്മയുമാണെന്ന് കുറിപ്പിൽ പേരെടുത്ത് പറഞ്ഞിട്ടുണ്ട്. സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)