Spread the love

സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി . അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ രേണുവിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്നു വൈറലായി മാറാറുണ്ട്. അഭിനയത്തിലും ഡലിങിലും എല്ലാം രേണു സജീവമാണ്.

ബിഗ് ബോസ് റിയാലിറ്റി ഷോയിലും രേണു സുധി എത്തിയിരുന്നു. 35 ദിവസങ്ങൾ പൂർത്തിയാക്കിയ രേണു ഒടുവിൽ സ്വന്തം ഇഷ്ടപ്രകാരം ഷോയിൽ നിന്നും പുറത്തേക്ക് പോവുകയായിരുന്നു.രേണുവിന്റെ പല ഫോട്ടോഷൂട്ടുകളും ആൽബങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ തന്റെ പുതിയ ആൽബമായ മന്താര ചേലിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രേണു സുധി. യൂട്യൂബിൽ തനിക്കെതിരെ പ്രചരിക്കുന്ന വീഡിയോകളുടെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് രേണു തന്റെ പ്രതികരണമറിയിച്ചത്.

ആല്‍ബത്തിന്റെ മറവില്‍ എ പടം പിടിച്ച് രേണു സുധി അറസ്റ്റിലേക്ക്. രംഗങ്ങള്‍ നീക്കി സെന്‍സറിംഗ് എന്ന ക്യാപ്ഷനോടെയുള്ള വീഡിയോ രേണു തന്നെ ഷെയര്‍ ചെയ്തിരുന്നു. നാടന്‍ പാട്ടിന് വന്ന നല്ല പ്രമോഷന്‍. ആരും കാണാന്‍ മറക്കല്ലേയെന്നായിരുന്നു ആര്‍ ജെ ലച്ചു പറഞ്ഞത്. ഇത് അവര്‍ തന്നെ പോസ്റ്റ് ചെയ്തതല്ലേ, അതും നെഗറ്റീവ് കമന്‍സിലൂടെ വൈറലാവാനായി, അതെ എന്നായിരുന്നു രേണുവിന്റെ മറുപടി.

‘ആഹാ ഒരു ആൽബം കാരണം ഞാനൊരു എ പടം നായിക ആയല്ലോ, രേണു സുധിയുടെ കുത്സിതം, ഫുൾ റിയാക്‌ഷൻ, ആൽബത്തിനു വൻ പ്രമോഷൻ’ രേണു സുധി കുറിച്ചു. അതേസമയം നിരവധി പേരാണ് രേണുവിന് പിന്തുണയുമായി കമന്റിൽ എത്തുന്നത്. തന്റെ മൂന്നാം വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ നിറഞ്ഞുനിൽക്കുമ്പോഴാണ് പുതിയ മ്യൂസിക് ആൽബം രേണു സുധി പുറത്തിറക്കുന്നത്.