Spread the love

ദേശീയ അംഗീകാരം ലഭിച്ച കരിങ്കുന്നം സ്വദേശി കായിക താരം ജോളി മാത്യു വിന് ഇനി കരയാൻ കണ്ണീരില്ല. ട്രാക്കിൽ വിസ്മയ വേഗം തീർത്ത ജോളിക്ക് ദുരിതങ്ങൾ മാത്രമായിരുന്നു ജീവിതത്തിൽ കൂട്ട്. അടി ഉലഞ്ഞ് വിവാഹബന്ധം, ഭർതൃവീട്ടിൽ പീഢനം, വധശ്രമം, എല്ലാം അതിജീവിച്ചു മുന്നോട്ടു പോകുമ്പോൾ ഡൈവോഴ്സ് നോട്ടീസ്, ഇപ്പോഴിതാ അർബുദവും പിടികൂടിയിരിക്കുന്നു. ചികിത്സ ജോളി മാത്യുവിന്റെ മുമ്പിൽ പ്രതിസന്ധിയുടെ കടലാണ്. കണ്ണീരുണങ്ങാത്ത ഈ കായിക താരത്തെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ നന്മ നിറഞ്ഞ ഹൃദയങ്ങൾക്ക് മാത്രമേ കഴിയൂ.

ജോളിയുടെ വാക്കുകൾ കേൾക്കാം. ഇന്നും ഭീഷണി നിലനിൽക്കുന്ന ജോളിയുടെ മുഖം മാധ്യമ ധർമ്മം പാലിച്ച് ഞങ്ങൾ പൂർണ്ണമായി ദൃശ്യമാക്കുന്നില്ല.