കോട്ടയം : തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ പാമ്പാടി, കഞ്ഞിക്കുഴി, അതിരമ്പുഴ എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പ്രചരണ യോഗത്തില്‍ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി പങ്കെടുത്തു.മോദിയും പിണറായി കൂട്ടുക്കെട്ടിനെകുറിച്ചാണ് പ്രതിപക്ഷ നേതാവ് പ്രധാനമായും സംസാരിച്ചത്.മോദി ഇടതുമുന്നണിയെ വിജയിപ്പി ക്കാന്‍ ശ്രമിക്കുന്നു.ട്രംപിനെ മോദി സല്യൂട്ട് ചെയ്യുന്നു മോദിയെ പിണറായിയെ സല്യൂട്ട് ചെയ്യുന്നു.
മോദി ഒരിടത്തും ശബരിമല സ്വര്‍ണ്ണ കൊള്ളയെപ്പറ്റി പറയുന്നില്ല . കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് ഡീലെന്നും രാഹൂല്‍ പറഞ്ഞു.യുഡിഎഫ് ഭരണത്തി ലെത്തിയാല്‍ ആദ്യം റബ്ബറിന്റെ വില 250 ആക്കും അതിനു ശേഷം 300 ആക്കി ഉയര്‍ത്തു മെന്നും രാഹുല്‍ ഗാന്ധി പറഞ്ഞുകോട്ടയം കഞ്ഞിക്കു ഴിയില്‍ ഡഉഎസ്ഥാനാര്‍ത്ഥി തിരുവഞ്ചൂര്‍ രാധാകൃ ഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായി രുന്നു രാഹുല്‍ ഗാന്ധി.പാമ്പാടി യിലും അതിര മ്പുഴയിലും സ്ഥാനാര്‍ ത്ഥികളു ടെ പ്രചരണ യോഗത്തില്‍ പങ്കെടുത്തു.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ ഫ്രാന്‍സിസ് ജോര്‍ജ് എംപി, നാട്ടകം സുരേഷ്, ചാണ്ടി ഉമ്മന്‍ എന്നിവര്‍ പങ്കെടുത്തു.
ചാണ്ടി ഉമ്മനൊപ്പം സൈക്കിള്‍ ചവുട്ടി രാഹുല്‍ ഗാന്ധി

പാമ്പാടിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനോടൊപ്പം സൈക്കിള്‍ റാലി നടത്തിയത് പ്രവര്‍ത്തകര്‍ക്ക് ആവേശമായി.പാമ്പാടി ബസ് സ്റ്റാന്‍ഡിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിന് ശേഷം കോട്ടയം കഞ്ഞിക്കുഴിയിലേക്ക് യാത്ര തിരിക്കുന്നതിന് തൊട്ടു മുമ്പാണ് എല്ലാവരേയും അമ്പരപ്പിച്ച് ചാണ്ടിയോടൊപ്പം അദ്ദേഹം റാലി നടത്തിയത്.
തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ ചാണ്ടി ഉമ്മന്‍ ടീഷര്‍ട്ടും പാന്റും ധരിച്ചിരുന്നതിന്റെ രഹസ്യം അപ്പോഴാണ് അവിടെ കൂടി വന്ന ജനക്കൂട്ടത്തിന് മനസ്സിലായത്. ബസ് സ്റ്റാന്‍ഡിലെ വേദിക്കരികില്‍ നിന്നും രണ്ട് സൈക്കിളുകളിലായി യാത്ര തിരിച്ച ഇവര്‍ പാമ്പാടി കവല ചുറ്റിയ ശേഷമാണ് കാറുകളിലേക്ക് കയറിയത്.

