Spread the love

ബെംഗളൂരു: നടൻ പ്രകാശ് രാജിന്റെ അമ്മ സുവർണ്ണലത (86) അന്തരിച്ചു. ഇന്നലെ രാവിലെ ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. വൈകീട്ടുതന്നെ സംസ്‌കാരച്ചടങ്ങുകൾ നടന്നു.

തന്റെ അമ്മ ജീവിതത്തിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് പ്രകാശ് രാജ് പലതവണ തുറന്നുപറഞ്ഞിരുന്നു. കൂടാതെ പിതാവ് മദ്യത്തിന് അടിമയായതിനുപിന്നാലെ വീട്ടിലെ ഏക സാമ്പത്തിക ആശ്രയം അമ്മയായിരുന്നു. അമ്മയുടെ ജീവിതം കലാകാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും തന്നെ ആഴത്തിൽ സ്വാധീനിച്ചുവെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.

നടന്റെ ദുഃഖത്തിൽ പങ്കുചേർന്ന് ഒട്ടേറെ പ്രമുഖർ അനുശോചനം അറിയിച്ചു