Spread the love

രണ്ട് ദിവസം മുൻപ് കാണാതായ 19കാരിയെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെ ആളൊഴിഞ്ഞ പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തി. മലയാറ്റൂരിലാണ് സംഭവം.

 

മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയ (19) ആണ് മരിച്ചത്. ബംഗളൂരുവിൽ ഏവിയേഷൻ വിദ്യാർത്ഥിയാണ് ചിത്രപ്രിയ.

 

കഴിഞ്ഞ ശനിയാഴ്‌ചമുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. ഇന്ന് അമ്മ ഷിനി ജോലിചെയ്യുന്ന കാറ്ററിംഗ് സ്ഥാപനത്തിലെ സഹപ്രവർത്തകർ നടത്തിയ തെരച്ചിലിലാണ് ഉന്നലെ ഉച്ചയ്ക്ക് 2.30ഓടെ മൃതദേഹം കണ്ടെത്തിയത്. ദേഹത്ത് പരിക്കുകളുമുണ്ട്. മലയാറ്റൂർ മണപ്പാട്ട് ചിറയ്‌ക്കടുത്ത് സെബിയൂർ റോഡിനടുത്തെ ഒഴിഞ്ഞ റബർതോട്ടത്തിലാണ് മൃതദേഹം കണ്ടത്.

മൃതദേഹം കണ്ടെത്തിയ റബർ തോട്ടം അടുത്തിടെ സ്‌ളോട്ടർ ടാപ്പിംഗ് നടത്തിയതാണ്. ജീൻസും ടോപ്പുമാണ് വേഷം. കൈകാലുകൾക്ക് പരിക്കുണ്ട്.മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. കുട്ടിയുടെ തലയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.