Spread the love

കൊച്ചി: കേരള ജനത ഉറ്റുനോക്കിയിരുന്ന വിധിയാണ് ഇന്നലെ വന്നത്. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി. ​നടന്റെ പേരിൽ ആരോപിക്കപ്പെട്ട ​ഗൂഢാലോചനയെന്ന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാതെ പോയതിനാലാണ് ദിലീപ് കേസിൽ നിന്നും കുറ്റവിമുക്തനാക്കാൻ കാരണം.

അതേസമയം നടനെ കോടതി വെറുതെ വിട്ടതോടെ രണ്ട് ഭാ​ഗങ്ങളായി തിരിഞ്ഞ് കേരള ജനത അഭിപ്രായങ്ങൾ പങ്കുവെക്കുന്നുണ്ട്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് ബിഗ് ബോസ് താരം അഖില്‍ മാരാര്‍. ദിലീപ് എന്ത് കൊണ്ടാണ് മഞ്ജു വാര്യരെ ഉപേക്ഷിചതെന്ന് അതിനുള്ള കാരണം മഞ്ജുവിന്റെ മകളെ തെളിവ് സഹിതം ബോധ്യപ്പെടുത്തിയ ശേഷം പുറം ലോകം നടിയുടെ ചെയ്തികള്‍ അറിയാതിരിക്കാന്‍ വിചാരണ രഹസ്യമായി വേണമെന്ന് കോടതിയില്‍ സ്‌പെഷ്യല്‍ പെര്‍മിഷന്‍ എടുത്തു നടത്തിയതാണ്..ആ യഥാര്‍ഥ്യങ്ങള്‍ നാളിതുവരെ പുറം ലോകം അറിഞ്ഞിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ദിലീപിനെ കോടതി വെറുതെ വിട്ടു ഒന്നുമില്ലായ്മയില്‍ നിന്നും എല്ലാം നേടി എടുത്ത അയാള്‍ക്ക് ഇനിയുള്ള ജീവിതം നന്നായി മുന്നോട്ട് കൊണ്ട് പോകാന്‍ അറിയാം…എന്റെയോ സോഷ്യല്‍ മീഡിയയില്‍ അയാളെ അനുകൂലിക്കുന്ന ആരുടെയും ആവശ്യം അയാള്‍ക്കില്ല.. അത് കൊണ്ട് ഞാന്‍ എഴുതുന്നത് ദിലീപിന് വേണ്ടിയല്ല എനിക്ക് വേണ്ടിയാണു…. എന്റെ ചിന്തകള്‍,പോലീസുദ്യോഗസ്ഥന്‍മാരില്‍ നിന്നും മനസാക്ഷിയുള്ള മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ഞാന്‍ അറിഞ്ഞ സത്യങ്ങള്‍, കരുതി കൂട്ടി ദിലീപിനെ ഇല്ലാതാക്കാന്‍ സിനിമയുടെ ഉള്ളില്‍ നിന്നും പുറത്തു നിന്നും കളിച്ച നാറിയ കളികള്‍ അതിന്റെ ഭാഗമായി പൊതു സമൂഹത്തിന്റെ എതിര്‍പ്പിനെ തള്ളികളഞ്ഞു ദിലീപിനൊപ്പം എന്ന നിലപാട് സ്വീകരിച്ചത് എന്ത് കൊണ്ട് എന്ന എന്റെ വാദങ്ങള്‍..

പലരുടെയും സംശയങ്ങൾ..
1.പൾസർ സുനി ആരും പറയാതെ എന്തിനിത് ചെയ്തു..
Ans : അതെന്താ പീഡിപ്പിക്കാൻ ആരെങ്കിലും പറയണം എന്ന നിർബന്ധം മലയാളികൾക്ക് എന്ന് തൊട്ടാണ് വന്നത്.. പൾസർ സുനി മുൻപ് ഇതേ കാര്യം ചെയ്തിട്ടുണ്ട്.. നടിമാരുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി അഞ്ചു ലക്ഷം വരെ അവൻ ബ്ലാക് മെയിൽ ചെയ്തു വാങ്ങിയ കേസുണ്ട്.. അത് കൊണ്ട് സുനി സ്വന്തമായി ചെയ്യാം ഇനി മറ്റാർക്കും വേണ്ടിയും ചെയ്യാം ചെയ്തിട്ട് ദിലീപിന്റെ പേര് പറയുക ആവും ലക്ഷ്യം..

2.നടിയെ പീഡിപ്പിച്ചത് ടെമ്പോ ട്രാവലറിൽ എന്നാണ് പലരും കരുതിയിരിക്കുന്നത്..
Ans : നടിയെ പീഡിപ്പിച്ചത് XUV 500 എന്ന കാറിൽ വെച്ചാണ്..ഓടികൊണ്ടിരിക്കുന്ന ഒരു കാറിന്റെ പിൻ സീറ്റിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ വേണ്ട ഇപ്പോൾ തന്നെ കാറിന്റെ പിന്നിൽ ഇരയെ പിന്തുണയ്ക്കുന്ന നിങ്ങൾ ഒരു സ്ത്രീ ആണെങ്കിൽ ഭർത്താവിനെ ഒപ്പം കൂട്ടുക.. പുരുഷൻ ആണെങ്കിൽ ഭാര്യയെ ഒപ്പം കൂട്ടുക.. എന്നിട്ട് പീഡനത്തിന്റെ ഡെമോ ഒന്ന് ശ്രമിക്കുക.. ഏത് തരം പീഡനം ആ ചുരുങ്ങിയ സ്ഥലത്തു സാധ്യമാകും എന്ന് നിങ്ങൾ സ്വയം ബോധ്യപ്പെടുക.. അതോടൊപ്പം ഒരു മൊബൈലിൽ അതൊന്ന് പകർത്താൻ ശ്രമിക്കുക.. രാത്രിയിൽ എത്ര വെളിച്ചം 2017ലെ ഒരു മൊബൈൽ ക്യാമറയിൽ ഉണ്ടാകും എന്ന് നിങ്ങൾ നോക്കുക..
പീഡനത്തിന് വിധേയമാകുമ്പോൾ നിങ്ങൾ രക്ഷപെടാൻ ഡ്രൈവറെ ഉപദ്രവിക്കാൻ ശ്രമിക്കുക.. ഡ്രൈവറുടെ സ്റ്റിയറിങ്ങ് തട്ടിയാൽ വാഹനം അപകടത്തിൽ പെടുമോ എന്ന് ചിന്തിക്കുക.. അത് കൊണ്ട് നടിയെ ക്രൂരമായി ഉപദ്രവിച്ചു ദൃശ്യം പകർത്താൻ ശ്രമിച്ചതാവാനാണ് സാധ്യത… അത് കൊണ്ട് തന്നെയാണ് കോടതി സുനിയെ ഉൾപ്പെടെ ശിക്ഷിക്കാൻ കാരണമായതും..
ഇനി സ്വയം ചിന്തിക്കുക ഇത്രയും വിവരം കെട്ട ഒരു പ്ലാനിങ് ഒന്നര കോടി കൊടുത്തു ദിലീപ് ചെയ്യുമോ.? ബുദ്ധിയുള്ള ദിലീപിന് ഇതേ കാര്യം റിസ്ക് ഇല്ലാതെ നടപ്പിലാക്കാൻ ശ്രമിച്ചാൽ പോരെ..?

3.മഞ്ജു വാര്യരെ ഉപേക്ഷിച്ചു കാവ്യയെ കെട്ടിയ ക്രൂരൻ ആയ ദിലീപ്..
Ans : ദിലീപ് എന്ത് കൊണ്ടാണ് മഞ്ജു വാര്യരെ ഉപേക്ഷിചതെന്ന് അതിനുള്ള കാരണം മഞ്ജുവിന്റെ മകളെ തെളിവ് സഹിതം ബോധ്യപ്പെടുത്തിയ ശേഷം പുറം ലോകം നടിയുടെ ചെയ്തികൾ അറിയാതിരിക്കാൻ വിചാരണ രഹസ്യമായി വേണമെന്ന് കോടതിയിൽ സ്പെഷ്യൽ പെർമിഷൻ എടുത്തു നടത്തിയതാണ്.. ആ യഥാർഥ്യങ്ങൾ നാളിതുവരെ പുറം ലോകം അറിഞ്ഞിട്ടില്ല…

4. കാവ്യയെ എന്തിന് കെട്ടി..
2012ഇൽ വിവാഹ ബന്ധം വേർപെടുത്തി നാല് വർഷം ഒറ്റയ്ക്ക് ജീവിച്ച ഒരാൾ തന്റെ പേരിൽ ജീവിതം ഇല്ലാതായ ഒരു സ്ത്രീയെ ഒപ്പം കൂട്ടാൻ തീരുമാനിക്കുന്നത് ഈ രാജ്യത്തു ഒരു മഹാപരാധമാണോ..? കാവ്യയെ കെട്ടിയില്ല എങ്കിൽ ഈ കേസ് പോലും വരില്ല എന്നതായിരുന്നു സത്യം..

5.2012ഇൽ വിവാഹ ബന്ധം വേർപെടുത്തി. 2016കാവ്യയെ കെട്ടി സിനിമയിൽ കരുത്തനായി തുടരുന്ന ഒരാൾ 2017ഇൽ സിനിമയിൽ നിന്നും സ്വഭാവിക പുറത്താവലിനു അടുത്തെത്തിയ ഒരു നടിയെ മുകളിൽ പറഞ്ഞ വിഡ്ഢിത്തരം നിറഞ്ഞ ഒരു പ്ലാൻ തയ്യാറാക്കും എന്ന് സാമാന്യ ബോധമുള്ള ആരെങ്കിലും വിശ്വസിക്കുമോ..?

6.പണത്തിനു വേണ്ടി എന്തും ചെയ്യുന്ന ഒരു മാധ്യമപ്രവർത്തകന്റെ പണം ചോദിച്ചുള്ള ബ്ലാക് മൈയിലിങ് ഈ കേസിന്റെ തുടക്കത്തിൽ തന്നെ ദിലീപ് പരാതി നൽകിയതാണ്..

7.ആരെയെങ്കിലും കൊണ്ട് തനിക്ക് അനുകൂലമായി എന്തെങ്കിലും ചെയ്യാൻ ദിലീപ് തീരുമാനിച്ചെങ്കിൽ ബന്ധപ്പെടേണ്ട ഒരു പ്രധാന വെക്തി ഞാൻ കൂടി ആയിരുന്നു നാളിതുവരെ ദിലീപോ അദ്ദേഹത്തിന്റെ ഫാൻസ്‌ അസോസിയേഷനോ ഒരിക്കൽ പോലും എന്നോട് ഒന്നും പറഞ്ഞിട്ടില്ല… അഞ്ചു പൈസ ദിലീപ് സോഷ്യൽ മീഡിയ സപ്പോർട്ടിനു വേണ്ടി ചെയ്യുന്നതുമില്ല കാരണം അയാളുടെ ലക്ഷ്യം വിധി അനുകൂലം ആവട്ടെ എന്നത് മാത്രമായിരുന്നു..

ഇത്രയും എഴുതിയത് എന്റെ നിലപാടിൽ എനിക്ക് ജയിക്കാനും മാന്യത ചമഞ്ഞു നടക്കുന്ന നാറികളെ സമൂഹം തിരിച്ചറിയാനും ആർകെങ്കിലും ചിന്തിക്കാൻ കഴിയും എങ്കിൽ ചിന്തിക്കട്ടെ എന്നും കരുതി മാത്രം..

അതേസമയം ഫേസ്ബുക്ക് കുറിപ്പിന് രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. അഖിലിനോട് ഒരു മതിപ്പുണ്ടായിരുന്നു. ഇപ്പോള്‍ മനസിലായി നിങ്ങളും വ്യത്യസ്തന്‍ അല്ല… അടുത്ത ദിലീപ് പടത്തില്‍ ചാന്‍സ് ഉറപ്പ്. പക്ഷെ പടം എട്ടു നിലയില്‍ പൊട്ടും. എന്നിങ്ങനെ നീളുന്നു കമന്റുകള്‍.