Spread the love

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ വെറുതെവിട്ട കോടതി വിധിയിൽ പ്രതികരണവുമായി കേസിലെ പ്രധാന സാക്ഷികളിൽ ഒരാളായ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ രംഗത്ത്. കോടതി വിധിയിൽ തന്റെ നിരാശ പ്രകടിപ്പിച്ച് കൊണ്ട് രഞ്ജു സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണിപ്പോൾ ഇപ്പോൾ വൈറൽ ആകുന്നത് .

കുറിപ്പിങ്ങനെ

“3215 ദിവസങ്ങൾ. നീതിന്യായ പീഠമേ. നിന്നെ കേരള ജനത നമിക്കുന്നു. പണത്തിനുമീതെ ഒരു കോടതിയും ശബ്ദം ഉയർത്തില്ല എന്നതിന്റെ ഉത്തമ ഉദാഹരണത്തിന് ഇന്ന് ഈ ലോകം സാക്ഷ്യം വഹിച്ചു,, ഒരു കാര്യത്തിൽ സന്തോഷം ഉണ്ട്,, വിധി എങ്ങനെ വന്നാലും സത്യം സത്യമായി തുറന്നു പറയാൻ കഴിഞ്ഞു എന്ന ഉറച്ച വിശ്വാസത്തിൽ ഉറങ്ങാൻ കഴിയും എന്നാൽ ഇന്ന് നീതി പീഠം ഉറങ്ങില്ല,, 100%,,, ഇതോ? സത്യമേവ ജയതേ!”

“മുൻകൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥ ഇന്ന് കോടതിയിൽ വായിച്ചു കേൾപ്പിച്ചു അത്ര തന്നെ. പണവും പതവിയും ആൾബലവും എവിടെ. അവിടെ നീതി കണ്ണടക്കും. ഇതാണ് ഇനി നാം കാണാൻ പോകുന്നതും ചിലപ്പോൾ നാളെയുടെ തുടക്കം പലതും സംഭവിച്ചേക്കാം. ജനനത്തേക്കാൾ സത്യമാണ് മരണം. 10 വർഷം ആലുവയിൽ താമസിച്ച ഞാൻ അവിടെ കണ്ട കാഴ്ചകൾ അസത്യം ആയിരുന്നോ. എന്റെ കണ്ണുകൾ കള്ളം പറഞ്ഞതോ. സത്യം വിളിച്ചു പറഞ്ഞപ്പോൾ ചുറ്റിനും ഞാൻ അന്ന് കണ്ടു പരിഹാസം നിറഞ്ഞ ചിരികൾ. ഇന്നും ഞാൻ കാണുന്നു എന്റെ നേരെ നീളുന്ന ചില പരിഹാസങ്ങൾ,”