Spread the love

തമ്മിലടിച്ചാല്‍ വനിതാ മുഖ്യമന്ത്രി. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി രാഹുല്‍ ഗാന്ധി

കോട്ടയം: വനിതാ മുഖ്യമന്ത്രി കാര്‍ഡ് വീശി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തെക്കുറിച്ച് അവകാശവാദങ്ങള്‍ ഉയരുന്നതിനിടെയാണ് സീനിയര്‍ നേതാക്കളെ മുന്‍നിര്‍ത്തി രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം. കേരളത്തില്‍ വനിതാ മുഖ്യമന്ത്രി അധികാരത്തിലെത്തുന്നത് താന്‍ സ്വപ്‌നം കാണുകയാണെന്ന് രാഹുല്‍ പറഞ്ഞു. അതു കേട്ടപ്പോള്‍ സദസില്‍ നി്ന്നും പുരുഷന്മാര്‍ കൈയ്യടിക്കാത്തതും രാഹുല്‍ പരിഹസിച്ചു. തുടര്‍ന്ന് സദസ് കൈയ്യടിച്ചു.

തെരഞ്ഞെടുപ്പിന് ശേഷം രമേശ് ചെന്നിത്തല വി.ഡി സതീശന്‍ വിഭാഗങ്ങള്‍ പോരടിച്ചാല്‍ വനിതാ മുഖ്യമന്ത്രി എന്ന ആശയത്തിലേക്ക് നീങ്ങുമെന്ന് പരസ്യ സന്ദേശമാണ് രാഹുല്‍ കോട്ടയം പത്തനംതിട്ട ജില്ലകളിലെ യോഗങ്ങളില്‍ നല്‍കിയത്.