Spread the love

കൊച്ചി: കൊച്ചി: ആലുവ-ഇടപ്പള്ളി റോഡിൽ ഗ്യാസ് ലോറി അലക്ഷ്യമായി വെട്ടിച്ചതിനെത്തുടർന്നുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. പുറയാർ ഗാന്ധിപുരം മഠത്തിപ്പറമ്പിൽ ഹരിപ്രസാദിന്റെ മകൾ നന്ദന ഹരിപ്രസാദ് (23) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.30ഓടെ അമ്പാട്ടുകാവിനും മുട്ടത്തിനും ഇടയിൽ ടിപ്പ് ടോപ്പ് ഫർണിച്ചർ ഷോപ്പിന് എതിർവശത്താണ് അപകടം നടന്നത്.

ഗ്യാസ് കയറ്റിയ ലോറി അലക്ഷ്യമായി വലത്തേക്ക് നീങ്ങി ബൈക്കിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായത്. ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്ക് പോകുകയായിരുന്ന അത്താണി സ്വദേശി അശ്വിൻ ആന്റണി (22) ഓടിച്ച ബൈക്കിൽ നന്ദന ലിഫ്റ്റ് ചോദിച്ച് കയറിയതായിരുന്നു നന്ദന.

. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട ബൈക്ക് പിന്നാലെ വന്ന കാറിൽ ഇടിച്ച് മറിഞ്ഞു. അബോധാവസ്ഥയിലായിരുന്ന നന്ദനയെ ഉടൻ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഉച്ചയ്ക്ക് 12.25-ഓടെ മരിച്ചു

അത്താണി നീരജ എയർലൈൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിയായിരുന്നു നന്ദന. പിതാവ് ഹരിപ്രദാസ് (സെൻട്രൽ ജിഎസ്ടി ഓഫീസ്), മാതാവ് സാന്റി (ശ്രീമൂലനഗരം പിഎച്ച്സി നഴ്സ്), സഹോദരി നിവേദ്യ. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.