സോഷ്യൽ മീഡിയയിലെ സജീവമായ ബ്യൂട്ടി കണ്ടെന്റ് വ്ലോഗറാണ് ഗ്ലാമി ഗംഗ. ചെറുപ്പം മുതലേ അച്ഛന്റെ ക്രൂരമായ ഉപദ്രവങ്ങള്‍ക്ക് ഇരയായിരുന്നു ഗംഗയും അമ്മയും സഹോദരിയും.
കഴിഞ്ഞ ദിവസമാണ് ഗ്ലാമി ഗംഗ തന്റെ പ്രണയ കഥ വെളിപ്പെടുത്തിയത്. നേരത്തെ വിവാഹിതനനും ഒരു കുട്ടിയുടെ അച്ഛനുമായ ആളെയാണ് താൻ വിവാഹം ചെയ്യുന്നത് എന്ന് ഗ്ലാമി പറഞ്ഞിരുന്നു. ആ പെണ്‍കുട്ടി ഇപ്പോൾ മറ്റൊരു ദാമ്പത്യ ജീവിതത്തിലേക്ക് കടന്നു. പിന്നെ എന്തുകൊണ്ട് അപ്പുവിന് അതായിക്കൂട. അവരുടെ വിവാഹ ബന്ധം വേര്‍പിരിഞ്ഞ സമയത്താണ് അപ്പുവിനെ താൻ പരിചയപ്പെടുന്നത് എന്നും ഗ്ലാമി ഗംഗ വ്യക്തമാക്കിയിട്ടുണ്ട്.
എനിക്ക് അപ്പുവിനെ നന്നായി അറിയാം, ജീവിതത്തില്‍ ആരുമില്ലാത്ത അവസ്ഥയില്‍ ഒറ്റപ്പെട്ടു പോയ ആളാണ്. ശെരിക്കും പറഞ്ഞാൽ അപ്പുവിന് മറ്റൊരു കല്യാണം കഴിക്കാന്‍ എന്റെ സുഹൃത്തുക്കളെ വരെ ഞാന്‍ ആലോചിച്ചിട്ടുണ്ട്. അപ്പുവിനോട് ചോദിച്ച് നോക്കാം, റിയാക്ഷന് എന്തായിരിക്കും എന്നൊന്നും അറിയില്ല. അപ്പോഴാണ് എസ്ഡി കാര്‍ഡ് എടുക്കാന്‍ അപ്പു വന്നത്. ആദ്യം കാര്യം പറഞ്ഞപ്പോള്‍ അപ്പു വിശ്വസിച്ചില്ല, പ്രാങ്കാണ് എന്ന് കരുതി. അപ്പുവിന്റെ ജീവിതത്തില്‍ സംഭവിച്ചത് എന്താണെന്ന് എനിക്കറിയാം, അതില്‍ എനിക്കോ എന്റെ വീട്ടുകാര്‍ക്കോ പ്രശ്നമില്ല. അപ്പുവിന്റെ മകളെ ഞങ്ങളുടെ അടുത്തേക്ക് വന്നാല്‍ നാല് കൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്യും- ഗ്ലാമി ഗംഗ പറഞ്ഞു
പരസ്പരം മനസിലാക്കിയതുകൊണ്ടാണ് ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചത്. വിഷ്ണുവിനുണ്ടായ മുറിവിൽ ആസിഡ് കോരി ഒഴിക്കാനല്ല മരുന്നാകാനാണ് എനിക്ക് ആഗ്രഹം. അതിനാൽ അവന്റെ പാസ്റ്റ് ലൈഫ് എടുത്തിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിലപാടുകൾ ഉള്ളവരെ എനിക്കിഷ്ടമാണ്. അതുകൊണ്ടാണ് അപ്പുവിനെ ഞാൻ ഇഷ്പ്പെട്ടതും. ഫേക്ക് ഐഡികളിൽ വന്ന് കമന്റിടുന്നവരെ എനിക്ക് അറിയാം.
അതേസമയം പിന്നീട സംസാരിച്ചത് വിഷ്ണുവാണ് എന്റെ കല്യാണം ഒരിക്കൽ കഴിഞ്ഞതാണ്. ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്തതുകൊണ്ട് വേർപിരിഞ്ഞു. ആ പുള്ളിക്കാരി വേറൊരാളെ കല്യാണം കഴിച്ച് ജീവിക്കുകയാണ്. പിന്നെ ഞങ്ങളുടെ മോളുടെ കാര്യത്തിൽ കൃത്യമായ തീരുമാനം എടുത്തിട്ടുമുണ്ട്. ഞാൻ കാരണം ഗംഗയ്ക്കുണ്ടായ ബുദ്ധിമുട്ടിന് ക്ലാരിറ്റി വരുത്തണം എന്നതുകൊണ്ടാണ് ഇക്കാര്യങ്ങൾ ഞാൻ പങ്കുവെയ്ക്കുന്നത്.

