Spread the love

നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌ വിവാഹമോചിതനാകുന്നു. വിജയ്യുടെ ഭാര്യ സംഗീത വിവാഹ മോചന ഹർജി സമർപ്പിച്ചു.

ചെങ്കൽപ്പെട്ട് കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജി ഏപ്രിൽ 20ന് കോടതി പരിഗണിക്കും. ജെയ്സൺ സഞ്ജയ്, ദിവ്യ സാഷ എന്നീ രണ്ടു മക്കളാണ് ദമ്പതികൾക്കുള്ളത്. 1999ലാണ് വിജയും സംഗീതയും വിവാഹിതരായത്.

അതേസമയം ഗുരുതര ആരോപണങ്ങളാണ് ഹർജിയിൽ ഉയർത്തിയിരിക്കുന്നത്. വിജയ്‌ക്ക് മറ്റൊരു നടിയുമായി ബന്ധം ഉണ്ടെന്നാണ് ഹർജിയിലെ ആരോപണം. ഇക്കാര്യം 2021 ഏപ്രിലിലാണ് താൻ അറിഞ്ഞതെന്നും ആ നടിയുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് വിജയ് ഉറപ്പ് നൽകിയിട്ടും പാലിച്ചില്ലെന്നും ഹർജിയിൽ പറയുന്നു.