കർണാടക: ബെലഗാവിയിൽ മൂന്നു യുവാക്കൾ ശ്വാസം മുട്ടി മരിച്ചു. അമൻ നഗർ സ്വദേശികളായ റിഹാൻ (22), മൊഹീൻ (23), സർഫറാസ് (22) എന്നിവരാണ് മരിച്ചത്.
3 youths died tragically after suffocating in toxic fumes
ഇവർ തണുപ്പിൽ നിന്ന് രക്ഷനേടാൻ മുറിയിൽ മരക്കരി കത്തിച്ചിരുന്നു. ഇതിൽ നിന്നുള്ള വിഷപ്പുകയേറ്റ് ശ്വാസംമുട്ടിയാണ് മരണം. അതേസമയം ഇവർക്കൊപ്പം മുറിയിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവ് ഷാനവാസ് (19)നെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

