സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി . അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ രേണുവിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്നു വൈറലായി മാറാറുണ്ട്. അഭിനയത്തിലും ഡലിങിലും എല്ലാം രേണു സജീവമാണ്.
ബിഗ് ബോസ് റിയാലിറ്റി ഷോയിലും രേണു സുധി എത്തിയിരുന്നു. 35 ദിവസങ്ങൾ പൂർത്തിയാക്കിയ രേണു ഒടുവിൽ സ്വന്തം ഇഷ്ടപ്രകാരം ഷോയിൽ നിന്നും പുറത്തേക്ക് പോവുകയായിരുന്നു.
ഇപ്പോഴിതാ തനിക്കുണ്ടായ ഗർഭമലസലിനെക്കുറിച്ചും സോഷ്യൽ മീഡിയയിൽ നേരിടുന്ന വിമർശനങ്ങളെക്കുറിച്ചും പറയുകയാണ് നടി രേണു സുധീരൻ. റിതപ്പൻ ഉണ്ടാകുന്നതിന് ആറ് മാസം മുൻപ് തനിക്ക് അബോർഷൻ സംഭവിച്ചിരുന്നു. ആ സമയത്ത് മാനസികമായി തളർന്നുപോയി എന്നും രേണു പറയുന്നു.
വാക്കുകൾ
“സുധിച്ചേട്ടൻ ‘തമാർ പഠാർ’ ചെയ്യുന്ന സമയമാണ്. റിതപ്പൻ ഉണ്ടാകുന്നതിനും ആറ് മാസം മുൻപ് എനിക്കൊരു അബോർഷൻ സംഭവിച്ചിരുന്നു. കുഞ്ഞിന് ഹാർട്ട്ബീറ്റില്ലായിരുന്നു. കുഞ്ഞ് വയറ്റിൽ കിടന്ന് മരിച്ചുപോയി. അന്ന് സുധിച്ചേട്ടനും കിച്ചുവുമൊക്കെ പൊട്ടിക്കരയുകയായിരുന്നു. ലക്ഷ്മി പ്രിയ ചേച്ചിയൊക്കെ അന്ന് വിളിച്ച് ആശ്വസിപ്പിച്ചിരുന്നു. മാനസികമായി ഞാൻ ഒരുപാട് തളർന്നുപോയ സമയമായിരുന്നു അത്.”

‘പെണ്ണായാൽ പ്രഗ്നന്റാവും’ എന്ന് താൻ പറഞ്ഞത് ‘പെണ്ണുങ്ങളാണല്ലോ പ്രഗ്നന്റാവുന്നത്’ എന്ന അർത്ഥത്തിലായിരുന്നുവെന്നും, എന്നാൽ അത് ‘പെണ്ണായാൽ അബോർഷനൊക്കെയാവും’ എന്ന രീതിയിൽ തെറ്റിദ്ധരിക്കപ്പെട്ടത് ക്യാപ്ഷൻ്റെ കുഴപ്പമാണെന്നും രേണു പറയുന്നു.
അതേസമയം തനിക്കെതിരെ വരുന്ന വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും പ്രതികരിക്കാൻ താൽപര്യമില്ലെന്നും രേണു വ്യക്തമാക്കി.
“റീച്ചിന് വേണ്ടി ആരെങ്കിലും എന്തെങ്കിലും വിളിച്ച് പറയുന്നു, അത് വളച്ചൊടിക്കാൻ വേറെ കുറേ ആൾക്കാരും. എനിക്ക് അതിലൊന്നും പ്രതികരിക്കാൻ സമയമില്ല.

