പറയാന്‍ ബാക്കിവച്ചു പിങ്കി പറന്നകന്നു
ഉപമുഖ്യമന്ത്രി അജിത് പവാറിനൊപ്പം യാത്ര ചെയ്യുന്നു. നാളെ സംസാരിക്കാം. ഡല്‍ഹി ആസ്ഥാനമായുള്ള വിഎസ്ആര്‍ വെഞ്ചേഴ്സ് നടത്തുന്ന ലിയര്‍ ജെറ്റ് 46 എന്ന വിമാന ജീവനക്കാരിയും കോപൈലറ്റുമായ പിങ്കിമാലി അച്ഛനോട് അവസാനമായി സംസാരിച്ചത് ഇത്രമാത്രം. പിന്നെ കാണുന്നത് മകളുടെ കത്തികരിഞ്ഞ ദേഹം. നാലാം തവണയാണ് അജിതുമായി പിങ്കി പറക്കുന്നത്. അത് അവസാന യാത്രയായി.
ബാരാമതി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ ശിവമാലിയുടെ മകള്‍ പിങ്കി മാലി ഉണ്ടെന്ന്് അപ്പോള്‍ തന്നെ സ്ഥിരീകരിച്ചിരുന്നു ‘പപ്പാ, ഞാന്‍ ഡിസിഎം അജിത് പവാറിനൊപ്പം ബാരാമതിയിലേക്ക് പറക്കുന്നു. അദ്ദേഹത്തെ ഇറക്കിയശേഷം, നാന്ദേഡിലേക്ക് പോകും, ഹോട്ടലില്‍ എത്തിയ ശേഷം സംസാരിക്കാം. എന്നായിരുന്നു മകള്‍ തന്നോട് പറഞ്ഞതെന്ന് സെന്‍ട്രല്‍ മുംബൈയിലെ പ്ര ഭാദേവിയില് താമസിക്കുന്ന ശിവ കുമാര്‍ മാലി ഓര്‍ക്കുന്നു.
ബാരാമതി വിമാനത്താവള ത്തില്‍ ക്രാഷ്ലാന്‍ഡ് ചെയ്ത വിമാനത്തില്‍ ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ അഞ്ച് പേരുണ്ടായിരു ന്നുവെന്ന് വ്യോമയാന റെഗുലേറ്റര്‍ ഡിജിസിഎ അറിയിച്ചു. രാഷ്ട്രപതി, മുഖ്യമന്ത്രിമാര്‍, നിരവധി രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ക്കൊപ്പം മകള്‍ വിമാനയാ ത്ര നടത്തിയിട്ടുണ്ടെന്ന് ശിവകുമാര്‍ പറഞ്ഞു.
നാലാം തവണയാണ് അവര്‍ അജിത് പവാറിനൊപ്പം പറക്കുന്നത്. ജനുവരി 16-ന് മകള്‍ തദ്ദേശ സ്വയംഭരണ തെ രഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ് അവസാന മായി കണ്ടുമുട്ടിയതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി പിങ്കി ഫ്ലൈറ്റ് അറ്റന് ഡന്റായി ജോലിചെയ്തു വരുക യായിരുന്നു. എയര്‍ ഇന്ത്യയില്‍ നിന്നാണ് അവര്‍ തുടക്കം കുറിച്ച ത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വകാര്യ ചാര്‍ട്ടേഡ് വിമാനങ്ങളി ലേക്ക് മാറി. അപകടത്തെക്കുറി ച്ച് അറിഞ്ഞയുടനെ ശിവകുമാ റും കുടുംബവും ബാരാമതിയി ലേക്ക് പുറപ്പെട്ടു. അജിത് പവാ റിനും പിങ്കിക്കും പുറമെ, വിദീപ് ജാദവ്, ക്യാപ്റ്റന്‍ ശാംഭവി പഥക്, ക്യാപ്റ്റന്‍ സുമിത് കപൂര്‍ എന്നിവ രാണ് മരിച്ച മറ്റുള്ളവര്‍.
മുംബൈ പോലീസിന്റെ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ജോലി ചെയ്യുന്ന പോലീസ് നായിക് ആയ വിദിപ് ജാദവ് ബുധനാഴ്ച രാവിലെ കലിനയില്‍ നിന്ന് പവാറിനും മറ്റുള്ളവര്‍ക്കു മൊപ്പം യാത്ര തിരിക്കുകയായി രുന്നു. താനെയ്ക്കടുത്തുള്ള വിറ്റാവയില് താമസിക്കുന്ന അദ്ദേഹ ത്തിന് ഭാര്യയും മകനും അമ്മയും ഉണ്ട്. ദുരന്തത്തെക്കുറിച്ച് അറി യിച്ചതിനെത്തുടര്ന്ന് അദ്ദേഹ ത്തിന്റെ കുടുംബവും ബാരാമതി യിലേക്ക് പോയി. ലിയര്‍ജെറ്റ് 46 ലെ സഹ പൈലറ്റായിരുന്നു ക്യാ പ്റ്റന്‍ ശാംഭവി പഥക്. കഴിഞ്ഞ മൂന്ന് വര്‍ഷമായി അവര്‍ വിഎ സ്ആര്‍ വെഞ്ചേഴ്സില്‍ ജോലി ചെയ്യുന്നു. 2018-19-ല്‍ ന്യൂസി ലാന്‍ഡ് ഇന്റര്‍നാഷണല്‍ കൊ മേഴ്സ്യല്‍ പൈലറ്റ് അക്കാദമി ലിമിറ്റഡില്‍നിന്ന് കൊമേഴ്സ്യല്‍ പൈലറ്റ് പരിശീലനം നേടിയ അവര്‍ 2020-നും 2022-നും ഇട യില്‍ മുംബൈ സര്‍വകലാശാ ലയില്‍നിന്ന് എയറോനോട്ടിക്സ്, ഏവിയേഷന്‍, എയ്റോസ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോള ജി എന്നിവയില്‍ ബിരുദം നേടിയാണ് രംഗത്ത് വന്നത്്.

