Spread the love

ചെന്നൈ: കരൂര്‍ ദുരന്തത്തിന് പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി. വിഴുപ്പുറത്തെ ടിവികെ ബ്രാഞ്ച് സെക്രട്ടറി വി അയ്യപ്പന്‍ (50) ആണ് ആത്മഹത്യ ചെയ്തത്. അയ്യപ്പന്‍ മുന്‍പ് വിജയ് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹിയായിരുന്നു. ദുരന്തവാര്‍ത്തകള്‍ കണ്ട് അയ്യപ്പന്‍ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു.

അയ്യപ്പന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. കുറിപ്പില്‍ മുന്‍മന്ത്രിയും ഡിഎംകെ നേതാവുമായ സെന്തില്‍ ബാലാജിക്കെതിരെ ആരോപണമുണ്ട്. സെന്തില്‍ ബാലാജിയുടെ സമ്മര്‍ദ്ദം കാരണം കരൂര്‍ പരിപാടിക്ക് സുരക്ഷയൊരുക്കിയില്ലെന്നാണ് കുറിപ്പിലുള്ളത്. അയ്യപ്പന്റെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു.

കരൂരില്‍നാല്പത്തിയൊന്നുപേരുടെമരണത്തിനിടയാക്കിയദുരന്തത്തില്‍ടിവികെസംസ്ഥാനജനറല്‍സെക്രട്ടറിബുസിആനന്ദ്,ജോയിന്റ്‌സെക്രട്ടറിസി.ടിനിര്‍മല്‍കുമാര്‍,കരൂര്‍ജില്ലാസെക്രട്ടറിമതിയഴകന്‍എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു.

മനപ്പൂര്‍വമല്ലാത്തനരഹത്യഉള്‍പ്പെടെയുള്ളവകുപ്പുകള്‍പ്രകാരമാണ്‌കേസ്. ഇതില്‍ മതിയഴകനെ ഇന്നലെ രാത്രിയോടെഅറസ്റ്റു ചെയ്തു. ടിവികെപ്രസിഡന്റ്‌വിജയ്ക്കെതിരെ കേസെടുത്തിട്ടില്ല. വിജയ്‌യെഉടന്‍അറസ്റ്റ്‌ചെയ്യണമെന്നപോസ്റ്ററുകള്‍കരൂരില്‍പ്രചരിക്കുന്നുണ്ട്.’ആള്‍കൂട്ടദുരന്തമുണ്ടാക്കിഒളിച്ചോടിയരാഷ്ട്രീയനേതാവാണ്‌വിജയ്,കൊലപാതകിയായവിജയിയെഉടന്‍അറസ്റ്റ്‌ചെയ്യണം’,തുടങ്ങിയപോസ്റ്ററുകളാണ്തമിഴ്‌നാട്സ്റ്റുഡന്റസ്‌യൂണിയന്റെപേരില്‍പ്രത്യക്ഷപ്പെട്ടത്.കരൂര്‍ദുരന്തത്തെകുറിച്ച്‌സമൂഹമാദ്ധ്യമങ്ങളിലൂടെപ്രചാരണംനടത്തിയതിന്‌രണ്ട്ടിവികെപ്രവര്‍ത്തകരുംഒരുബിജെപിപ്രവര്‍ത്തകനുംഅറസ്റ്റിലായി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)