കോട്ടയം ; ഹെല്‍മെറ്റില്ലാതെ ബുള്ളറ്റില്‍ പറന്ന യുവാവ് സ്ത്രീകള്‍ അടങ്ങുന്ന കുടുംബത്തോടൊപ്പം യാത്ര ചെയ്ത കാര്‍ യാത്രികനു നേരെ അസഭ്യവര്‍ഷം. വൈക്കം കിഴക്കേനടയിലാണ് സംഭവം. ആറാട്ടുകുളങ്ങരയില്‍ നിന്നും ദളവാകുളം ഭാഗത്തേക്ക് ഹെല്‍മെറ്റില്ലാതെ സഞ്ചരിച്ച യുവാവാണ് ഇടറോഡില്‍ നിന്നും കയറി വന്ന കാര്‍ യാത്രക്കാരെ തടഞ്ഞ് തെറിവിളിച്ചത്. മലയാള അസഭ്യ ഭാഷ നിഘണ്ടുവിലെ തന്റെ വൈദഗ്ധ്യം പ്രകടമാക്കിയ ശേഷം തെരുവുവില്ലന്റെ ചേഷ്ഠയോടെ കടന്നുപോയി.
വൈക്കത്തും പരിസരങ്ങളിലും അഷ്ടമിയോടനുബന്ധിച്ച യുവാക്കളുടെ ബൈക്ക് റേസിംഗും അതിവേഗതയും പലപ്പോഴും യാത്രക്കാര്‍ക്ക് തലവേദനയായിരിക്കുയാണ്.

