ലണ്ടൻ : യുകെയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി വി ജെ അർജുൻ (28) ആണ് വിട പറഞ്ഞത്. കൊയിലാണ്ടി ഇടക്കുളം ചെങ്ങോട്ട്കാവ് മേൽപ്പാലത്തിന് സമീപം ഒതയോത്ത് വില്ലയിൽ വിമുക്ത ഭടൻ എം കെ വിജയന്റെയും ജസിയയുടെടെയും മകനാണ്. യുകെയിലെ കെന്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായാണ് അർജുന്റെ വീട്ടിൽ ലഭിച്ചിരിക്കുന്ന വിവരം.
മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനായുള്ള തുടർ നടപടി ക്രമങ്ങൾക്കായി പ്രാദേശിക മലയാളി സമൂഹം ബന്ധപ്പെട്ടിരുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു.
സഹോദരങ്ങൾ: വി ജെ അതുൽ, വി ജെ അനൂജ. സഹോദരി ഭർത്താവ്: അക്ഷയ്.

