തൃശ്ശൂർ: പൂജയുടെ മറവിൽ യുവതിയെ പീഡിപ്പിച്ച കേസിൽ മലയാളിയായ ക്ഷേത്ര ജീവനക്കാരനെ തൃശ്ശൂരിൽ നിന്ന് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.
പെരിങ്ങോട്ടുകര ദേവസ്ഥാനത്തിലെ ജീവനക്കാരനായ അരുൺ ടി എയാണ് അറസ്റ്റിലായത്. ക്ഷേത്രത്തിലെ മുഖ്യ പൂജാരി ഉണ്ണി ദാമോദരനെതിരെയും പരാതിയുണ്ട്. ഇയാൾ ഒളിവിലാണ്
ക്ഷേത്രത്തിൽ പൂജയ്ക്ക് എത്തിയ വീട്ടമ്മയോട് സൗഹൃദം സ്ഥാപിച്ച അരുൺ പീഡിപ്പിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
കൂടാതെ പ്രതി അയച്ച മോശം സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ യുവതി ബെംഗളൂരു പോലീസിന് കൈമാറുകയും ചെയ്തു. പരാതിക്കാരിയെ അരുൺ വീഡിയോ കോൾ ചെയ്തിരുന്നു. ഇത് അറ്റൻഡ് ചെയ്ത വീട്ടമ്മയുടെ ദൃശ്യം പകർത്തിയ ശേഷം ഇത് കാണിച്ച് ഭീഷണിപ്പെടുത്തി. പിന്നീട് യുവതിയെ വിളിച്ച് വരുത്തി പീഡിപ്പിച്ചെന്ന് പരാതിയിൽ ആരോപിക്കുന്നു.

