പാലക്കാട്: അഞ്ച് വയസ്സുകാരി കിടക്കയിൽ മൂത്രം ഒഴിച്ചെന്ന് ആരോപിച്ച് രണ്ടാനമ്മയുടെ ക്രൂരത. പാലക്കാട് കഞ്ചിക്കോട് രണ്ടാനമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരിയായ ബീഹാർ സ്വദേശിനി നൂർ നാസറിനെയാണ് വാളയാർ പൊലീസ് അറസ്റ്റ് ചെയ്തത്.
കുട്ടി കിടക്കയിൽ മൂത്രമൊഴിച്ചു എന്ന് ആരോപിച്ച് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചട്ടകം ചൂടാക്കി പൊള്ളലേൽപ്പിച്ചെന്നാണ് പരാതി. ഇക്കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം. കുട്ടി പഠിച്ചിരുന്ന അങ്കണവാടി അധ്യാപികയാണ് പൊള്ളലേറ്റ് സംഭവം കണ്ടെത്തിയത്.
സംഭവത്തില്‍ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ റിമാൻഡ് ചെയ്തു. അതേസമയം പ്രതി കുട്ടിക്ക് നേരെ മുമ്പും ക്രൂരമായ ആക്രമണം നടത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു.

