Spread the love

ന്യൂഡൽഹി: ഡൽഹിയിൽ ഭർത്താവ് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തി. ഡൽഹി പോലീസ് കോൺസ്റ്റബിളായ മനീഷ് ഭാട്ടിയാണ് ഭാര്യ പ്രിയങ്കയെ (26) കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ കിഴക്കൻ ഡൽഹിയിലെ കല്യാൺപുരിയിൽ ആണ് സംഭവം.

സ്‌കൂട്ടറിൽ യാത്രചെയ്യുന്നതിനിടെ ഉണ്ടായ തർക്കത്തെത്തുടർന്ന് പ്രിയങ്കയെ നടുറോഡിൽ ആക്രമിച്ചതിനുശേഷം കടന്നുകളയുകയായിരുന്നു. അധ്യാപികയായ പ്രിയങ്കയുടെ ജന്മദിനത്തിലായിരുന്നു ദാരുണ സംഭവം നടന്നത്.

വഴിയാത്രക്കാരൻ പരുക്കേറ്റ നിലയിലുള്ള പ്രിയങ്കയെ സമീപത്തെ ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മനീഷ് ഡൽഹി പോലീസിലെ ആന്റി ഓട്ടോ തെഫ്റ്റ് സ്‌ക്വാഡ് അംഗമാണ്. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി.