വയനാട്: മൂന്നര വയസ്സുകാരിയെ കൽപ്പറ്റയിൽ കാണാതായി. കൽപ്പറ്റ സ്വദേശികളുടെ മകളായ സിദ്ര മറിയത്തെ ആണ് കാണാതായത്. വീട്ടിലെ സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരിക്കെ കാണാതാവുകയായിരുന്നു. കുട്ടിയെ ഇന്ന് രാവിലെ 11 മണിയോടെയാണ് കാണാതായത്. പൊലീസും നാട്ടുകാരും അന്വേഷണം ആരംഭിച്ചു. സിസിടിവി അടക്കം പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു
കൽപ്പറ്റയിൽ വീട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുകാരിയെ കാണാതായി; അന്വേഷണം ആരംഭിച്ചു പോലീസ്

