Spread the love

ഭുവനേശ്വര്‍: ഒഡീഷയിലെ ഗഞ്ചമിൽ സുഹൃത്തിനൊപ്പം കടൽത്തീരം കാണാനെത്തിയ ഇരുപതുകാരി കൂട്ടബലാത്സംഗത്തിനിരയായി. ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ കെട്ടിയിട്ടായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണ്.woman gang raped during beach outing in Odisha

ഞായറാഴ്ച്ച വൈകീട്ട് ബീച്ചിലെ ഒഴിഞ്ഞ സ്ഥലത്ത് ഇരുവരും ഇരിക്കുമ്പോൾ മൂന്ന് ബൈക്കുകളിലായി പത്തോളം ആളുകള്‍ വരുകയും ഇവരുടെയും ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇവർ പുരുഷ സുഹൃത്തിനെ ആക്രമിച്ച് കെട്ടിയിടുകയും യുവതിയെ അടുത്തുള്ള ഒഴിഞ്ഞ വീട്ടിലേയ്ക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. യുവതിയും സുഹൃത്തും പിന്നീട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

അതേസമയം കഴിഞ്ഞയാഴ്ച പുരിയിലെ ബീച്ചിനു സമീപത്തെ ഹോട്ടലിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായിരുന്നു.