Spread the love

തിരുവനനന്തപുരം: മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയെന്ന് റിപ്പോര്‍ട്ട്. വി എസിന്റെ ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുകയാണെന്ന് മകന്‍ വി എ അരുണ്‍ കുമാര്‍ അറിയിച്ചു. ഡയാലിസിസിലൂടെ വിഎസിന്റെ ആരോഗ്യ നില കൂടുതല്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും വി എ അരുണ്‍ കുമാര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. അച്ഛനെ നെഞ്ചേറ്റി കാത്തിരിക്കുന്നവര്‍ക്കൊപ്പം ഞങ്ങളും വലിയ വിശ്വാസത്തിലാണെന്നും അരുണ്‍ കുമാര്‍ പറയുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ 23-ാം തീയതിയാണ് ആണ് വിഎസിനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നു മുതല്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വിഎസ് കഴിഞ്ഞിരുന്നത്.

 

അരുണ്‍ കുമാരിന്റെ പോസ്റ്റ് പൂര്‍ണരൂപം-

അച്ഛന്റെ ആരോഗ്യനില പതുക്കെ മെച്ചപെട്ടുവരുകയാണ്. ഹൃദയമിടിപ്പും ശ്വാസവുമൊക്കെ സാധാരണ നിലയിലേക്കെത്തുകയാണ്. ഇന്നത്തെ ഡയാലിസിസിലൂടെ ആരോഗ്യം കൂടുതല്‍ മെച്ചമാവുമെന്ന പ്രതീക്ഷയാണ് ഡോക്ടര്‍മാര്‍ പങ്കുവെച്ചത്. അച്ഛനെ നെഞ്ചേറ്റി കാത്തിരിക്കുന്നവര്‍ക്കൊപ്പം ഞങ്ങളും വലിയ വിശ്വാസത്തിലാണ്.