Spread the love

കോട്ടയം: പ്രമുഖ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനും മറുനാടന്‍ മലയാളി എഡിറ്ററുമായ ഷാജന്‍ സ്‌കറിയയെ വാഹനം തടഞ്ഞ് ആക്രമിച്ചെന്ന കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മാത്യൂസ് കൊല്ലപ്പിള്ളി (28), ഷിയാസ് ഇസ്മായില്‍ ആലക്കല്‍ (28), ടോണി തോമസ് ആനിക്കാട്ടില്‍ (30), അക്ബര്‍ കൊച്ചുവീട്ടില്‍ (24) എന്നിവരുടെ അറസ്റ്റ് തൊടുപുഴ പൊലീസ് രേഖപ്പെടുത്തി. ബെംഗളൂരുവില്‍നിന്നാണ് ഇവരെ പിടികൂടിയത്. മുട്ടം മജിസ്‌ട്രേട്ട് കോടതി പ്രതികള്‍ക്കു ജാമ്യം അനുവദിച്ചു.

ശനിയാഴ്ച വൈകിട്ടു മങ്ങാട്ടുകവലയിലാണു ഷാജനെതിരെ ആക്രമണം നടന്നത്. ആക്രമണത്തില്‍ പരിക്കേറ്റ ഷാജന്‍ ആശുപത്രി ചികിത്സയിലാണ്. അക്രമത്തെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അപലപിച്ചിരുന്നു.