Spread the love

മുംബൈ: ഡിജിറ്റല്‍ കാലത്തും പത്രവായന വളരുന്നു.രാജ്യത്ത് ദിനപത്രങ്ങളുടെ പ്രചാരത്തില്‍ കാര്യമായ വളര്‍ച്ചയുള്ളതായി ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്റെ (എ.ബി.സി) കണക്ക്. 2025 ജനുവരി-ജൂണിലെ എ.ബി.സി കണക്കില്‍ രാജ്യത്തെ ആകെ പത്രങ്ങളുടെ പ്രചാരം 2,97,44,148 കോപ്പികളാണ്. 2024 ജൂലൈ -ഡിസംബര്‍ കാലത്ത് 2,89,41,876 ആയിരുന്നു പ്രചാരം.

ആറുമാസത്തിനിടെ 8,02,272 കോപ്പികള്‍ വര്‍ധിച്ചു. ഇക്കാലയളവില്‍ 2.77 ശതമാനം കോപ്പികള്‍ വര്‍ധിച്ചത് രാജ്യത്തെ പത്രമാധ്യമരംഗത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചയെ സൂചിപ്പിക്കുന്നു. ആഴത്തിലുള്ളതും ആധികാരികവുമായ വിവരങ്ങള്‍ നല്‍കുന്ന ദിനപത്രങ്ങളില്‍ ജനങ്ങള്‍ക്ക് തികഞ്ഞ വിശ്വാസമുണ്ടെന്ന് കണക്കുകള്‍ തെളിയിക്കുന്നതായി എ.ബി.സി സെക്രട്ടറി ജനറല്‍ ആദില്‍ കസദ് പറഞ്ഞു.എന്നാല്‍ ഭാരിച്ച കൈകാരൃ ചെല് കാരണം മിക്ക പത്രങ്ങളും പൂട്ടിപോവുകയോ നിര്‍ത്തലാക്കുകയോ ചെയ്യുന്നത് ഭാവിയിലെ ഭീഷണിയാണ്. പരസൃ വരുമാനത്തിലെ കുറവും പത്ര മുതലാളിമാര്‍ക്ക് തിരിച്ചടിയാണ്. പ്രമുഖ പത്രങ്ങള്‍ പ്രഗത്ഭരായ പത്രപ്രവര്‍ത്തകര്‍ക്ക് റിട്ടയര്‍മെന്റിന് ശേഷം എക്സ്റ്റന്‍ഷന്‍ നടത്തുന്നതും അവസാനിപ്പിക്കുകയാണ്.