Spread the love

ലാഹോർ: ടെലിവിഷൻ ഷോകളിലെ നിറസാന്നിധ്യമായിരുന്ന ബാലതാരം ഉമർ ഷാ (15) അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ ജന്മനാടായ ദേര ഇസ്മായിൽ ഖാനിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.

ഉമർ ഷായെ ഛർദ്ദി അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉമറിന്റെ മൂത്ത സഹോദരൻ അഹമ്മദ് ഷായാണ് ഇൻസ്റ്റാഗ്രാമിലൂടെ മരണ വാർത്ത പങ്കുവെച്ചത്.
അതേസമയം ഉമറിന്റെ മരണത്തിൽ സെലിബ്രിറ്റി ലോകം നടുക്കം നേരിട്ടതായാണ് വിവരം. സെലിബ്രിറ്റികൾ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി.