കോട്ടയം: മഴ കനത്തതോടെ ട്രെയിന്‍ ഗതാഗതത്തെയും ബാധിച്ചു. ട്രാക്കുകളില്‍ മരം വീണ് പല ട്രെയിനുകളും വൈകി ഓടി. ഇന്ന് ജനശതാബ്ദി ഉള്‍പ്പടെ വൈകിയാണ് സര്‍വീസ് തുടങ്ങിയത് തന്നെ.
ട്രാക്കില്‍ മരംവീണ് തിരുവനന്തപുരത്തേക്ക് എത്തേണ്ട ട്രെയിനുകളും തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട ട്രെയിനുകളും വൈകി.തിരുവനന്തപുരത്തുനിന്ന് അമൃത എക്സ്പ്രസ് പുറപ്പെടാന്‍ വൈകുന്നു. കഴക്കൂട്ടത്തും കടയ്ക്കാവൂരും ട്രാക്കില്‍ വീണ മരം നീക്കിയാണ് യാത്ര പുനരാരംഭിച്ചത്. കൊച്ചുവേളിയില്‍ വൈദ്യുതി ലൈനില്‍ തകരാര്‍ കണ്ടെത്തി. കൊല്ലം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ക്കായി ട്രാക്ക് സജ്ജമാക്കുന്നതിനാണ് മുന്‍ഗണനയെന്ന് റെയില്‍വേ അറിയിച്ചു.
കടയ്ക്കാവൂരില്‍ ട്രാക്കില്‍ വീണ മരം മുറിച്ചുമാറ്റി. വൈദ്യുതി ലൈന്‍ ചാര്‍ജ് ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. കൊല്ലം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ ചാര്‍ജ് ചെയ്ത ശേഷം കടത്തിവിടുമെന്ന് റെയില്‍വേ അറിയിച്ചു. കൊച്ചുവേളിയില്‍ വൈദ്യുതി ലൈന്‍ ചാര്‍ജ് ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുന്നു.
ട്രാക്കില്‍ മരംവീണത് കാരണം നിര്‍ത്തിയിട്ട 11 ട്രെയിനുകള്‍ (May 29)
1) 56304- കൊല്ലം പാസഞ്ചര്‍
2) 16629- മലബാര്‍ എക്‌സ്പ്രസ്
3) 16604- മാവേലി എക്‌സ്പ്രസ്
4) 16342- ഗുരുവായൂര്‍ ഇന്റര്‍ സിറ്റി
5) 22642 – ഷാലിമാര്‍ എക്‌സ്പ്രസ്
6) 56706 പുനലൂര്‍ പാസഞ്ചര്‍
7) 16649- പരശുറാം എക്‌സ്പ്രസ്
8) 16730- പാലരുവി എക്‌സ്പ്രസ്
9) 16318- ഹിമസാഗര്‍ എക്‌സ്പ്രസ്
10) 16345 – നേത്രാവതി എക്‌സ്പ്രസ്
11) 16301- വേണാട് എക്‌സ്പ്രസ്
ജനശതാബ്ദി ഇന്ന് ( May 30) രാവിലെ വൈകും
തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഇന്ന് (മെയ് 30) രാവിലെ 05.55 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 12076 ജനശതാബ്ദി എക്സ്പ്രസ് വൈകിയോടുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.
2 മണിക്കൂർ 50 മിനിറ്റ് വൈകിയോടുമെന്നാണ് നിലവിൽ അറിയിച്ചിരിക്കുന്നത്
ഇതു പ്രകാരം 05.55 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ 08.45 ന് പുറപ്പെടുന്ന രീതിയിൽ പുനഃക്രമീകരിച്ചു. യാത്രക്കാർക്ക് ഇതു സംബന്ധിച്ച മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

