തിരുവനന്തപുരം,: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വ്യക്തമായ മുന്നേറ്റം ലഭിച്ചതോടെ ആഘോഷം തുടങ്ങി. പ്രവർത്തകരും നേതാക്കളും കൊടികളും പതാകയുമായി തെരുവിലേക്ക് ഇറങ്ങി.
നാലു കോർപ്പറേഷനുകളും 498 ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് ലീഡ് ചെയ്യുകയാണ്. 2010 നു ശേഷമുള്ള ഏറ്റവും വലിയ മുന്നേറ്റമായാണ് യുഡിഎഫ് നേതാക്കൾ ഇതിനെ അവകാശപ്പെടുന്നത്.
എ ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെയുള്ള നേതാക്കൾ ഇതിനകം തന്നെ പ്രതികരണം നൽകി കഴിഞ്ഞു.

