Spread the love

കൂത്താട്ടുകുളം: സോഷ്യൽമീഡിയയിൽ പേരിലെ കൗതുകം കൊണ്ട് വലിയ ശ്രദ്ധ നേടിയ കൂത്താട്ടുകുളത്തെ എൽഡിഎഫ് സ്ഥാനാർഥി മായാ വിക്ക് തെരഞ്ഞെടുപ്പിൽ തോൽവി. കൂത്താട്ടുകുളം മുൻസിപ്പാലിറ്റിയിലെ 26-ാം ഡിവിഷനായ ഇടയാർ വെസ്റ്റിൽ നിന്നാണ് 35-കാരിയായ മായാ വി മത്സരിച്ചത്.

സ്ഥാനാർഥി പി.സി. ഭാസ്കരനോട് 149 വോട്ടുകൾക്കാണ് മായാ വി. പരാജയപ്പെട്ടത്. യു.ഡി.എഫ്. സ്ഥാനാർഥിക്ക് 295 വോട്ടുകൾ ലഭിച്ചപ്പോൾ, മായാ വി. 146 വോട്ടുകൾ നേടി. കൊല്ലം പത്തനാപുരം പുത്തൂർ സ്വദേശിയാണ് മായാ വി.സ്ഥാനാർഥിത്വത്തിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ മായയുടെ ട്രോളുകൾ നിറഞ്ഞിരുന്നു. ‘ബാലരമ’യിലെ പ്രശസ്തമായ മായാവി ചിത്രകഥാപാത്രത്തെക്കുറിച്ചും മമ്മൂട്ടി ചിത്രം ‘മായാവി’യെക്കുറിച്ചുമുള്ള ട്രോളുകൾ വ്യാപകമായി പ്രചരിച്ചിരുന്നു