ബിലാസ്പൂർ: സോഷ്യൽ മീഡിയയിൽ തന്നെ ബ്ലോക്ക് ചെയ്തതിലുള്ള തർക്കത്തിൽ യുവാവിനെ കാമുകി കുത്തിക്കൊന്നു. ഛത്തീസ്ഗഢിലെ ബിലാസ്പൂരിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കംത പ്രസാദ് സൂര്യവംശി (25) യാണ് കൊല്ലപ്പെട്ടത്. ഹോട്ടല്‍ ജീവനക്കാരന്‍ ആയിരുന്നു. സംഭവത്തില്‍ കാമുകിയായിരുന്ന റോഷ്നി സൂര്യവംശി(22)യെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇരുവരും ആറുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. ഇവരുടെ സൗഹൃദം മെല്ലെ പ്രണയമായി. എന്നാൽ കഴിഞ്ഞ ശനിയാഴ്ച മുതല്‍ പ്രസാദ് റോഷ്നിയുമായി അകലം പാലിക്കാന്‍ തുടങ്ങി. തുടര്‍ന്ന് നമ്പര്‍ ബ്ലോക്ക് ചെയ്തു. ഇതിൽ പ്രകോപിതയായ പ്രതി യുവാവിന് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിക്കുകയും കത്തി കൈവശം വെച്ച് ഇയാളുടെ വീട്ടിലെത്തുകയുമായിരുന്നു.
കംത പ്രസാദ് വീടിന്റെ വാതിൽ തുറന്നതും യുവതി ഇയാളുടെ മൊബൈൽ ഫോൺ ആവശ്യപ്പെട്ടു. ഫോൺ നൽകാൻ വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും റോഷ്നി കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യുവാവിന്റെ നെഞ്ചിൽ കുത്തുകയുമായിരുന്നു.

