Spread the love

കഴിഞ്ഞ ദിവസമായിരുന്നു ബിനീഷ് ബാസ്റ്റിന്റെ വിവാഹം. ഇപ്പോഴും സോഷ്യൽമീഡിയയിൽ കല്യാണത്തിന്റെ ചിത്രങ്ങളും വിഡിയോയും വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. സിനിമാ-സീരിയൽ ലോകത്ത് തിളങ്ങി നിൽക്കുന്ന ഒട്ടനവധി താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു.

അക്കൂട്ടത്തിൽ ശ്രദ്ധ നേടുന്നത് നടി ഭാമയുടെ സാന്നിധ്യമായിരുന്നു. എന്നാൽ വിവാഹവേദിയിൽ നിറഞ്ഞ് നിൽക്കുന്ന ഭാമയെ കണ്ട് ടീമിന്റെ സ്ഥിരം പ്രേക്ഷകർ ആദ്യമൊന്ന് അമ്പരന്നു. ഇവർ തമ്മിൽ ത്രമാത്രം സൗഹൃദമുണ്ടോയെന്ന ചോദ്യമാണ് എങ്ങുനിന്നും ഉയരുന്നത്..

അതിന് കൃത്യമായ മറുപടി വിവാഹവേദിയിൽ വെച്ച് ഭാമയ്ക്ക് നന്ദി അറിയിച്ച് സംസാരിക്കവെ ബിനീഷ് ബാസ്റ്റിൻ പറഞ്ഞു. സാധാരണക്കാരന്റെ കല്യാണത്തിന് ഭാമ വന്നല്ലോ… വളരെ അധികം സന്തോഷം. ഞങ്ങൾ ഒരുമിച്ച് സിനിമ ഒന്നും ചെയ്തിട്ടില്ല. സ്റ്റാർ മാജിക്ക് ഉണ്ടായിരുന്ന സമയത്ത് ഒരുമിച്ച് ഒരു എപ്പിസോഡ് ചെയ്തിട്ടുണ്ട് എന്നാണ് ബിനീഷ് പറഞ്ഞത്.