Spread the love

മലയാളികളുടെ പ്രിയ നടിയായ ദുർ​ഗ കൃഷ്ണ അമ്മയായ സന്തോഷം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഈ അടുത്തായിരുന്നു ദുർ​ഗ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ ഇപ്പോഴിതാ തന്റെ പത്തുമാസത്തെ യാത്ര സിംപിൾ ആയിരുന്നില്ല എന്നാണ് ദുർ​ഗ പറയുന്നത്.

Durga Krishna Photos, Pictures & Durga Krishna HD Images - Kerala9.com

വാക്കുകളിങ്ങനെ

ഞാൻ ഗർഭിണി ആണെന്ന് മാർച്ച് 23 നാണ് അറിയുന്നത്. വെറുതെ ഒന്നു ചെക്ക് ചെയ്തുനോക്കിയതാണ്. ഒട്ടും പ്രതീക്ഷിച്ചതല്ല. ഗർഭിണി ആകുന്ന സമയത്ത് ഇങ്ങനെ ആകണം എന്നൊക്കെ പ്ലാൻ ചെയ്യുമല്ലോ, എനിക്കും അങ്ങനെ ഒരു ഡ്രീം ഒക്കെ ഉണ്ടായിരുന്നു. എന്നാൽ ഞങ്ങളെ രണ്ടുപേരെയും സംബന്ധിച്ച് ഇത് ഭയങ്കര സർപ്രൈസിങ് ആയ വരവ് ആയിരുന്നു.

അവിടെ നിന്നും ഇതുവരെ നോക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ഇങ്ങനെ മാറി മറിഞ്ഞു പോയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഞാൻ ഗര്ഭാവസ്ഥ വളരെ അധികം ആഘോഷിക്കുന്നതായി കാണുന്നുണ്ട് അല്ലെ. എന്നാൽ അത്രത്തോളം സിംപിൾ ആയിരുന്നില്ല എന്റെ യാത്ര.പൊന്നിൻ കുടത്തിനു അച്ഛന്റെ ചക്കരയുമ്മ...മനോഹരമായ മെറ്റേണിറ്റി ...

നാലാം മാസം എങ്ങനെ ആണെന്ന് അറിയില്ല. എനിക്ക് കൊവിഡ് പോസിറ്റീവ് ആയി. അതാണ് ഞാൻ പറഞ്ഞത് അപ്ഡ് ആന്റ് ഡൗൺസ് എന്റെ പ്രെ​ഗ്നൻസി യാത്രയിലുണ്ടെന്ന്. എനിക്ക് വീട്ടിലിരിക്കേണ്ടി വന്നു. വീട്ടിൽ അമ്മയ്ക്കും പോസിറ്റീവ് ആയി. അങ്ങനെ ഞങ്ങളെല്ലാവരും ക്വറന്റൈനിൽ ആയി. എനിക്ക് ബ്ലെഡിൽ ഇൻഫെക്ഷൻ കയറി.Durga Krishna Photos, Pictures & Durga Krishna HD Images - Kerala9.com

സഹിക്കാൻ പറ്റാത്തത്ര വേദനയായിരുന്നു. അതിനിടയിൽ ബ്ലീഡിം​ഗ് വന്നു. ഒരുപാട് തവണ ആശുപത്രിയിലായി. എല്ലാവരുടെയും പ്രാർത്ഥന ഉള്ളത് കൊണ്ട് പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. കുഞ്ഞ് സേഫായി. അഞ്ചാം മാസമാണ് പിന്നീട് ഞാൻ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നത്.

അന്നാണ് ഞാൻ അമ്പലത്തിലേക്ക് ഒക്കെ പോകുന്നത്. എന്നാൽ അവിടെ വച്ച് വീണ്ടും ഞാൻ ഹോസ്പിറ്റലിൽ ആയി. പിന്നെയും റെസ്റ്റ് എടുത്തു, അഞ്ചുമാസത്തിനു ശേഷം എട്ടുമാസം വരെ റെസ്റ്റ് ഒന്നും ഉണ്ടായിരുന്നില്ല. അപ്പോൾ മുതൽ ആണ് ഞാൻ എങ്കേജ്ഡ് ആയത്. അതിന്റെ ഇടയിൽ ആഡ് ഷൂട്ട് ചെയ്തു. ഇടക്ക് വന്ന മൂവി എല്ലാം വേണ്ടെന്ന് വച്ചു. പക്ഷേ പൂർണ്ണമായി ഞാൻ എന്നെ എങ്കേജ്ഡ് ആക്കി വച്ചു.Durga Krishna Photos, Pictures & Durga Krishna HD Images - Kerala9.com

പക്ഷേ ഒറ്റക്കുള്ള സമയങ്ങളിൽ മൂഡ് സ്വിങ്സ് ഉണ്ടായതും ഒരുപാട് കരഞ്ഞു തീർത്തതും എല്ലാം ഞാൻ റെക്കോർഡ് ചെയ്തു വച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞാൻ അത്രക്ക് പ്രെഗ്നൻസി എന്ജോയ് ചെയ്തു എന്ന് പറയാൻ ആകില്ല. അപ്സ് ആൻഡ് ഡൗൺസ് ഒരുപാട് ഉണ്ടായി-