കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ടെങ്കിലും യഥാർത്ഥത്തിൽ മുഖ്യമന്ത്രിയാകുന്നത് എളുപ്പമല്ലെന്ന് നടൻ മമ്മൂട്ടി.മുഖ്യമന്ത്രി വി ഡി സതീശനൊപ്പം ജില്ലയിലെ മന്ത്രിമാർക്കും എംഎൽഎമാർക്കുമായി യുഡിഎഫ് സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സ്വീകരണത്തിൽ നടന്മാരായ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും അതിഥികളായി എത്തി
യഥാർത്ഥത്തിൽ മുഖ്യമന്ത്രിയാകുന്നത് എളുപ്പമല്ലെന്ന് മമ്മൂട്ടി പറഞ്ഞു എല്ലാവരെയും കേൾക്കാനും എല്ലാവരുടെയും പ്രശ്നങ്ങൾ പരിഹരിക്കാനും നീതിപൂർവ്വം കാര്യങ്ങൾ ചെയ്യാനുമുള്ള വലിയ ഉത്തരവാദിത്തമാണ് മുഖ്യമന്ത്രി സതീശന് ലഭിച്ചിരിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. താൻ പഠിച്ച കോളേജിലാണ് വി ഡി സതീശൻ പഠിച്ചതെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

