Spread the love

തിരുവനന്തപുരം: വിവാദത്തിനിടെ ഡോ. രത്തൻ യു ഖേൽക്കർ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി ചുമതലയേറ്റു. പ്രതിപക്ഷ വിമർശനങ്ങൾക്കിടെ അവധി ദിനത്തിൽ തന്നെ രത്തൻ ഖേൽക്കർ ചുമതലയേറ്റെടുക്കുകയായിരുന്നു.

 

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയതിൽ വലിയ വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഉയർന്നിരുന്നു.

2024 ഡിസംബർ നാലുമുതൽ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി പ്രവർത്തിക്കുകയായിരുന്നു രത്തൻ ഖേൽക്ക‌ർ.