കോട്ടയം : കോട്ടയത്തെ ബാറുകളിൽ നിന്ന് മാസപ്പടി വാങ്ങിയ ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാറിനെ എക്സൈസ് കമ്മീഷണർ റൈഡിൽ പിടികൂടി.
അശോക് കുമാർ കൈക്കൂലി വാങ്ങുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് മൂന്നുദിവസം രഹസ്യ അന്വേഷണം നടത്തി. തുടർന്ന് ചങ്ങനാശ്ശേരിയിലെ ബാറുടമയാണ് പണം പിരിക്കുന്നത് എന്ന് കണ്ടെത്തി.
രഹസ്യാന്വേഷണത്തിൽ സംഭവം സ്ഥിരീകരിച്ചതോടെ എക്സൈസ് കമ്മീഷണർ സാംബശിവ റാവു നേരിട്ട് റെയ്ഡിന് നിർദ്ദേശം നൽകുകയായിരുന്നു.
തുടർന്നാണ് ഡെപ്യൂട്ടി കമ്മീഷണറെ പിടികൂടിയത്. ഓണ ദിനങ്ങളിൽ ആയിരുന്നു റെയ്ഡ്

