സോണിയ ഗാന്ധിയുടെ ആത്മകഥ പ്രസിദ്ധീകരണം : പ്രധാനമന്ത്രി ആര്‍എസ്എസ് ഉളളടത്തില് പെന്ഗ്വിന് എതിര്‍പ്പ്, പിന്മാറി
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആത്മകഥ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും പബ്ളിംഷിംഗ് ഗ്രൂപ്പ് പിന്മാറി. ബിലോങ്ങിംഗ്: എ ജേര്‍ണി ഓഫ് ലവ് പ്രസിദ്ധീകരിക്കുന്നില്ലെന്ന് വെള്ളിയാഴ്ച പ്രസാധകരായ റാന്‍ഡം ഹൗസ് ഇന്ത്യ പ്രഖ്യാപിച്ചു.
ബിജെപി ഭരണം, പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുളള സോണിയയുടെ വിലയിരുത്തല്‍, ഇന്ത്യ ചൈന ബന്ധങ്ങള്‍ കൈകാര്യം ചെയ്ത രീതിയിലുളള കാഴ്ച്ചപ്പാട്, ആര്‍എസ്എസ് പ്രവര്‍ത്തനം ഇവയെക്കുറിച്ചുളള ഉളളടക്കമാണ് പ്രസിദ്ധീകരണത്തിന് തടസമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
”പെന്ഗ്വിന് റാന്‍ഡം ഹൗസ് ഇന്ത്യ ഇന്ത്യയില്‍ ‘ബിലോങ്ങിംഗ്’ എന്നതിന്റെ പ്രസാധകനല്ല. ഉളളടക്കിലെ മാറ്റങ്ങള്‍ പുസ്തക രചയിതാവ് നിരസിച്ചതിനാല്‍ പെന്ഗ്വിന് റാന്‍ഡം ഹൗസ് ഇന്ത്യ ‘ബിലോങ്ങിംഗ്’ പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചുവെന്നത് പൂര്‍ണമായി പെന്ഗ്വിന് സ്ഥിരീകരിക്കുന്നില്ല. എന്നാള്‍ ഉളളടക്കത്തില്‍ മാറ്റം നിര്‍ദേശിച്ചുവെന്ന് സൂചനയുണ്ട്. ”ഒരു പ്രസാധകന് എന്ന നിലയില്‍, വസ്തുത പരിശോധിച്ച് രചയിതാക്കള്‍ക്ക് അവരുടെ പുസ്തകങ്ങളുടെ മികച്ച താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി ശുപാര്‍ശകള്‍ നല്‍കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്… ചര്‍ച്ചകളിലുടനീളം,പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ സന്നദ്ധരും താല്‍പ്പര്യമുള്ളവരുമായി തുടര്‍ന്നു -പെന്ഗ്വിന് റാന്‍ഡം ഹൗസ് ഇന്ത്യ വ്യക്തമാക്കി.
എന്നാല്‍ പ്രസാധകരുടെ നിലപാടിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണ് പ്രസാധകരുടെ നിലപാട് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗലോട്ട് പറഞ്ഞു.

