Spread the love

പ്രാര്‍ഥന സഫലം, പാമ്പുകടിയേറ്റ അനോഷ് ജീവിതത്തിലേക്ക്

തൃശ്ശൂര്‍ : പാമ്പുകടിയേറ്റ സഹോദരങ്ങളില്‍ അനോഷ് ജീവിതത്തിലേക്ക്. അനോഷിന്റെ അനുജന്‍ ആല്‍ജോ അന്നു തന്നെ മരിച്ചത് നാടിനാകെ വേദനയായിരുന്നു. പിന്നെ അനോഷിനായുളള പ്രാര്‍ഥനയിലായിരുന്നു നാട്.തൃശ്ശൂര്‍ കോടാലി കടമ്പോട് വീട്ടിലെ സില്‍ജോയ്ക്കും ജോണ്‍സി ദമ്പകളുടെ മക്കളാണ് ഇരുവരും.

ഉറക്കികിടക്കുമ്പോള്‍ തലയിണയ്ക്കിടിയില്‍ നിന്ന് പാമ്പുകടിയേറ്റ് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അനോഷ് (10).അനോഷിനെ വെന്റിലേറ്ററില്‍നിന്ന് മാറ്റിയെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ദിവസങ്ങള്‍ക്കകം തീവ്രപരിചരണവിഭാഗത്തില്‍നിന്ന് മാറ്റാനാകുമെന്നാണ് പ്രതീക്ഷ.വെള്ളിക്കെട്ടന്‍ (ശംഖുവരയന്‍) ഇനത്തിലുളള പാമ്പാണ് ഇരുവരെയും കടിച്ചത്.