Spread the love

ചണ്ഡി​ഗ‍ഡ്: ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബാലന്ദ്ഷഹറിൽ ജനിച്ച ദിവ്യാങ്ക, ഹരിയാൻവി സംഗീത രംഗത്തെ തന്റെ സംഭാവനകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ദിവ്യാങ്കയുടെ ആരോഗ്യനില ചൊവ്വാഴ്ച രാത്രിയോടെ പെട്ടെന്ന് മോശമാകുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. കുടുംബാംഗങ്ങൾ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ദിവ്യാങ്ക അമ്പതിലധികം ഹരിയാൻവി ഗാനങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ 1.3 മില്യൺ ഫോളോവേഴ്സുണ്ടായിരുന്നു.