Spread the love

സണ്ണി കപിക്കാടിനെതിരെ പരാതി നൽകി ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി.

കോട്ടയം: അയ്യപ്പ സ്വാമിയേയും മാളികപുറത്ത് അമ്മയേയും അവഹേളിക്കുകയും,ഹൈന്ദവസമൂഹത്തെ ഒന്നടങ്കം വേദനിപ്പിക്കുന്ന പരാമർശം നടത്തുകയും ചെയ്ത സണ്ണി കപിക്കാടിനെതിരെ ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി പരാതിനൽകിയതായി ജില്ലാ അദ്ധ്യക്ഷൻ ലിജിൻലാൽ അറിയിച്ചു.

 

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ എന്തും വിളിച്ചുപറയാം എന്ന അവസ്ഥ ആണ് ഇന്ന് കേരളത്തിൽ ഉള്ളത് എന്നും അതിന്റെ ഉദാഹരണം ആണ് സണ്ണി കപിക്കാടിനെ പോലെയുള്ള കപട മതേതരവാദികളുടെ പ്രസ്താവനകൾ എന്നും അദ്ദേഹം പറഞ്ഞു.

ഹൈന്ദവ വിശ്വാസങ്ങൾക്കും,ദേവി ദേവന്മാർക്കും എതിരെ ഇതിന് മുൻപും ഇത്തരം പ്രസ്താവനങ്ങൾ ഉണ്ടായിട്ടുണ്ട് ,എന്നാൽ ഹൈന്ദവ വിശ്വാസങ്ങൾക്കു എതിരായ പ്രസ്താവനകൾ ഉണ്ടാകുമ്പോൾ കണ്ണടക്കുന്ന നിലപാട് ആണ് ഇരുമുന്നണികളും സ്വീകരിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപെട്ടു.

 

മുസ്ലീം ലീഗിനും ജാമത്തെ ഇസ്ലാമിക്കും അടിമപ്പെട്ട് അവരുടെ താൽപ്ര്യങ്ങൾക്കു വഴങ്ങി നിലപാടുകൾ സ്വീകരിക്കുന്നതാണ് വിഡി സതീശൻ നയിക്കുന്ന കോൺഗ്രസ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്നതു കേരളത്തിന്റെ പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്.

 

മലയാള ഭാഷയുടെ പിതാവായ ശ്രീ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ പേരിൽ ഉള്ള സർവകലാശാലക്കുമുന്പിൽ ഇത്തരം ഒരു പരാമർശം നടത്തിയ സമൂഹത്തിൽ സപർദ ഉണ്ടാക്കാൻ മനപൂർവ്വം ശ്രമം നടത്തിയ സണ്ണി കാപ്പിക്കാടിനെതിരെ നടപടി എടുക്കുവാൻ സർക്കാർ തയാറാകണം എന്നും ബിജെപി ആവശ്യപ്പെട്ടു.