പത്തനംതിട്ട : ശബരിമല സ്വർണ്ണകൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ശബരിമല തന്ത്രിമാരായ താഴമൺ കുടുംബത്തിലെ കണ്ഠരര് രാജീവര് രെയും മോഹനരയും ചോദ്യം ചെയ്തു. കേസിൽ ഇവരുടെ മൊഴി രേഖപ്പെടുത്തുകയാണ് ചെയ്തത്.
ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധമാണ് പ്രധാനമായും ചോദിച്ചത്. ശബരിമല സ്വർണ്ണ പാളിയും ഇതര സാധനങ്ങളും പുറത്തേക്ക് കൊണ്ടുപോകുമ്പോൾ തന്ത്രിയുടെ അനുമതി ആവശ്യമാണ്. ഇത് ലഭ്യമായിരുന്നു എന്നാണ് ചോദിച്ചത്
ബോർഡ് തീരുമാനം തങ്ങൾ അംഗീകരിക്കുകയായിരുന്നു എന്നാണ്തന്ത്രിമാരുടെ മൊഴി എന്നാണ് മനസ്സിലാക്കുന്നത്. ഇത്തരം പ്രവർത്തികൾക്ക് ഒപ്പം തന്ത്രിമാരുടെ കത്തും ബോർഡ് ചേർത്തുവയ്ക്കാറുണ്ട്.ഇതാണ് തന്ത്രമാരെ പ്രധാനമായി ചോദ്യം ചെയ്യാൻ കാരണം ‘
രണ്ടു ദേവസ്വം ബോർഡ് പ്രസിഡൻറ്മാർ കേസിൽ അറസ്റ്റിലായ സ്ഥിതിക്ക് തന്ത്രിയുടെ ചോദ്യം ചെയ്യൽ നിർണ്ണായകമാണ്. വരുംദിവസങ്ങളിൽ കൂടുതൽ നടപടികളിലേക്ക് അന്വേഷണസംഘം കടക്കുന്നു എന്ന സൂചനയാണ് ഇത് നൽകുന്നത്
ഇരുവരും എസ് ഐ ടി ഓഫീസിലെത്തിയാണ് മൊഴി നൽകിയത്.ശബരിമലയിലെ മുതിര്‍ന്ന തന്ത്രിമാരെന്ന നിലയിലാണ് ഇരുവരുടെയും മൊഴിയെടുത്തത്.
ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നുവെന്നാണ് തന്ത്രിമാരുടെ മൊഴി.സ്വര്‍ണപ്പാളിയിൽ അനുമതി നൽകിയത് ഉദ്യോഗസ്ഥര്‍ പറഞ്ഞതു പ്രകാരമാണെന്നും ദൈവഹിതം നോക്കി അനുമതി നൽകുകമാത്രമാണ് തന്ത്രിമാരുടെ ചുമതലയെന്നുമാണ് മൊഴി നൽകിയത്.

