എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി സി പി എം .എക്സിറ്റ് പോൾ ഫലങ്ങളിൽ യാതൊരു ഉത്കണ്ഠയുമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
എൽ ഡി എഫ് മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് ഗോവിന്ദൻ പറഞ്ഞു. അസംഭവ്യമായ നിരവധി കാര്യങ്ങള ൾ സർവേയിൽ പറയുന്നുണ്ട്. ഒരു സീറ്റും കേരളത്തിൽ ബിജെപിക്ക് ലഭിക്കാൻ പോകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ഏഴു മുതൽ 14 വരെ സീറ്റ് ലഭിക്കുമെന്നാണ് ചില സർവേകൾ അഭിപ്രായപ്പെടുന്നത്. ബിജെപിയെ ജയിപ്പിച്ചേ അടങ്ങൂ എന്ന ആത്മനിഷ്ഠയോടെ ചില പത്രങ്ങൾ ഇതിനുവേണ്ടി പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എ.കെ ബാലൻ
എൽ ഡി എഫ് സർക്കാരിനെതിരെ ഭരണ വിരുദ്ധ വികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ബി ജെ പി ഒറ്റ സീറ്റും നേടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തിനായി കൂടോത്രം നടത്തുകയാണ് കോൺഗ്രസ് നേതാക്കൾ ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു. എൽഡിഎഫിന്റെ വിജയസാധ്യതയെക്കുറിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായും, എക്സിറ്റ് പോൾ ഫലങ്ങൾ വസ്തുതാപരമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

