Spread the love

നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് വൈകിട്ട് നാലിന് പ്രഖ്യാപിക്കും

കേരളം ഉള്‍പ്പടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം നാലുമണിക്ക് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ന്യൂദല്‍ഹിയില്‍ വാര്‍ത്താ ലേഖകരെ കാണും. ഏപ്രില്‍ മധ്യത്തോടെ കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് കേരളത്തിന് പുറമെ നിയമ സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

 

വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ പരിഗണിച്ചാവും തീയതി നിര്‍ണയിക്കുക.കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടക്കേണ്ട ബംഗാളില്‍ തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണം പൂര്‍ത്തിയാകാത്തതാണ് പ്രഖ്യാപനം നീളാന്‍ കാരണം. കഴിഞ്ഞ തവണ 8 ഘട്ടങ്ങളിലായിട്ടായിരുന്നു ബംഗാളില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയത്.കേരളത്തില്‍ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് സാധ്യത.കേരളത്തില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസിലെ അഡീഷണല്‍ സിഇഒ പി. ബി. നൂഹ് അറിയിച്ചു.