Spread the love

റോഡ് ഷോയോടെ ചാണ്ടിഉമ്മന്റെ പ്രചാരണ തുടക്കം

പുതുപ്പള്ളി: യുഡിഎഫിന്റെ യുദ്ധകാഹളമായി പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ നയിച്ച റോഡ് ഷോ ആവേശം നിറച്ചു. നൂറുകണക്കിന് പ്രവർത്തകരുടെ പങ്കാളിത്തത്തോടെ അയർക്കുന്നം മുതൽ ആരംഭിച്ച ബൈക്ക് റാലി വലിയ ജനപങ്കാളിത്തത്തിനിടയിൽ മുന്നേറി. പ്രവർത്തകരുടെ മുദ്രാവാക്യങ്ങളും പതാകകളും കൊണ്ട് നിറഞ്ഞ റാലി വിവിധ കേന്ദ്രങ്ങൾ കടന്ന് മണർകാട് എത്തി സമാപിച്ചു.

വഴിയോരങ്ങളിൽ നിരവധി പേർ റാലിയെ സ്വീകരിച്ചു. യുഡിഎഫ് നേതാക്കളും പ്രവർത്തകരും വലിയ തോതിൽ പങ്കെടുത്ത പരിപാടിയിൽ നേതാക്കളുടെ സാന്നിധ്യവും ശ്രദ്ധേയമായി. വരാനിരിക്കുന്ന ദിവസങ്ങളിലെ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് തുടക്കമെന്ന നിലയിലാണ് പ്രവർത്തകർ ഈ റോഡ് ഷോയെ വിലയിരുത്തിയത്. ചാണ്ടി ഉമ്മൻ,ജോഷി ഫിലിപ്പ്, ജിജി നാക മറ്റം, ബിനു പാതയിൽ, സാബു പുതുപ്പറമ്പിൽ, സുനിൽ മാമ്പുഴയ്ക്കൽ, ബാബു കെ കോര,ഗ്രേസി കരിമ്പന്നൂർ മുതലായവർ സംസാരിച്ചു.