Spread the love

കോട്ടയം : എസ്എൻഡിപി എൻഎസ്എസ് ഐക്യം അടഞ്ഞ വാതിലാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്നവർ തമ്മിൽ എങ്ങനെ ഐക്യം ഉണ്ടാകും. ഇനി സൗഹാർദം മതി

ഐക്യ ചർച്ചയ്ക്ക് തുഷാർ വെള്ളാപ്പള്ളിയെ നിയോഗിച്ചതിൽ രാഷ്ട്രീയമുണ്ടെന്ന് കരുതുന്നു. തുഷാർ വെള്ളാപ്പള്ളിയും തന്നെ വിളിച്ചു.മൂന്ന് ദിവസത്തിനുള്ളിൽ വരാമെന്ന് പറഞ്ഞു.അപ്പോൾ താൻ മിണ്ടിയില്ല.പിന്നെ തിരികെ വിളിച്ചു.

ഇങ്ങനെ ഒരു ചർച്ചയിൽ എങ്ങനെ ഇടപെടാൻ കഴിയുമെന്ന് ചോദിച്ചു
എൻ ഡി എ യുടെ നേതാവല്ലേ എന്നും ചോദിച്ചു.അതിനാൽ താങ്കൾ വരേണ്ട എന്ന് പറഞ്ഞു.

ഐക്യം വേണമെന്ന് ആവശ്യപ്പെട്ടത് വെള്ളാപ്പള്ളി നടേശൻ.
ആകാമെന്ന് താൻ മറുപടിയും പറഞ്ഞുതാൻ വിചാരിച്ചാൽ പദ്മഭൂഷൻ ഉൾപ്പെടെ എന്തെല്ലാം ബഹുമതികൾ എപ്പോഴേ കിട്ടിയേനെ. അതിൽ താല്പര്യമില്ല.