Spread the love

ആഗ്ര : ത്തർപ്രദേശിലെ ആഗ്രയിൽ എച്ച് ആർ മാനേജരായ യുവതിയെ കൊലപ്പെടുത്തി ശരീരം വെട്ടിനുറുക്കി ചാക്കുകളിലാക്കി കനാലിൽ തള്ളിയ യുവാവ് അറസ്റ്റിൽ.

ആഗ്രയിലെ ഒരു സ്വകാര്യ കമ്പനിയിൽ എച്ച്ആർ മാനേജരായിരുന്ന മിങ്കി ശർമ്മ (30) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അതേ കമ്പനിയിലെ അക്കൗണ്ടന്റായ വിനയ് (30)നെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുവരും നേരത്തേ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിവാഹം കഴിക്കാൻ വിനയ് ആഗ്രഹിച്ചിരുന്നെങ്കിലും മിങ്കി വിസമ്മതിച്ചതോടെ അവർക്കിടയിൽ തർക്കമുണ്ടാകുകയും വേർപിരിയുകയുമായിരുന്നു. പിന്നാലെയാണ് ജനുവരി 24ന് കൊലപാതകം നടന്നത്

കത്തി കൊണ്ട് കുത്തിവീഴ്ത്തിയാണ് കൊലപാതകം നട്തതിയത്. തുടർന്ന് മൃതദേഹം വെട്ടിനുറുക്കി പ്ലാസ്റ്റിക് ചാക്കുകളിൽ പൊതിഞ്ഞ് കനാലിലേക്ക് തള്ളി. ഒരു ചാക്ക് യമുന നദിക്ക് കുറുകെയുള്ള പാലത്തിൽ വെച്ചും ഇയാൾ രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.