Spread the love

കോട്ടയം :സീരിയൽ നടൻ മദ്യപിച്ച് നടുറോഡിൽ അക്രമാസക്തനായിഎംസി റോഡില്‍ നാട്ടകം ഗവണ്‍മെന്റ് കോളജിന് സമീപം ക്രിസ്മസ് തലേന്ന് രാത്രിയാണ് സംഭവം.

 

അമിതവേഗതയിലെത്തിയ സീരിയൽ നടൻ സിദ്ധാര്‍ഥ് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് വഴിയാത്രക്കാരനായ ലോട്ടറി വില്‍പ്പനക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ ഇദ്ദേഹം നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അപകടത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ നാട്ടുകാരോട് തട്ടിക്കയറിയ സിദ്ധാര്‍ഥ് അവരെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യാന്‍ മുതിരുകയും ചെയ്തു.നടന്‍ നാട്ടുകാരുമായി കയ്യാങ്കളിയിലേര്‍പ്പെട്ടതോടെ സ്ഥിതിഗതികള്‍ വഷളായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചിങ്ങവനം പൊലീസിനോടും നടൻ മോശമായി പെരുമാറി. ഒടുവില്‍ നാട്ടുകാരുടെ സഹായത്തോടെ ബലം പ്രയോഗിച്ചാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ജനറല്‍ ആശുപത്രിയില്‍ എത്തിച്ച്‌ വൈദ്യപരിശോധന നടത്തിയപ്പോള്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. അപകടം വരുത്തിയതിനും പൊലീസിനെ ആക്രമിച്ചതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

സിദ്ധാര്‍ഥ് പ്രഭുവിന്റെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനോട് പോലീസ് ശുപാര്‍ശ ചെയ്യും. പരിക്കേറ്റ ലോട്ടറി വില്‍പ്പനക്കാരന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ‘തട്ടീം മുട്ടീം’ എന്ന ജനപ്രിയ ഹാസ്യ പരമ്ബരയിലൂടെ സുപരിചിതനായ നടനാണ് സിദ്ധാര്‍ഥ് പ്രഭു