Spread the love

കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഉണ്ടായ തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കി. ഇന്ന് രാവിലെ 9:45 ഓടെ ആശുപത്രിയിലെ സി ബ്ലോക്കിലാണ് തീ പടർന്നത്. ഒമ്പതാം നിലയിലുള്ള എസി പ്ലാന്റിനാണ് തീ പിടിച്ചത്. അഗ്നിശമന സേന എത്തി മറ്റു ഭാഗങ്ങളിലേക്ക് തീ പടരുന്ന സാഹചര്യം ഒഴിവാക്കി തീ നിയന്ത്രണവിധേയമാക്കി.

തീ കൂടുതൽ സ്ഥലത്തേക്ക് പടർന്നിട്ടില്ലെന്നാണ് വിവരം. നിലവിൽ തീപിടുത്തമുണ്ടായ സ്ഥലത്ത് തന്നെയാണ് പുകച്ചുരുൾ കാണുന്നത്. നിലവിൽ തീപിടിത്തം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ജീവനക്കാരുൾപ്പെടെ അവിടെ ഉണ്ടായിരുന്നു. എന്നാൽ രോ​ഗികൾ ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.

കോഴിക്കോട് ബസ് സ്റ്റാൻ്റിനടുത്താണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. തീയണക്കാൻ കഴിഞ്ഞെങ്കിലും ഭീതിപ്പെടുത്തുന്ന രീതിയിലാണ് പുകച്ചുരുൾ കാണുന്നത്. ആശുപത്രിയുടെ പുറത്തുണ്ടായിരുന്നവരാണ് സംഭവം ശ്രദ്ധയിൽ പെടുത്തിയത്. ഉടൻ തന്നെ അടുത്ത നിലയിലെ രോഗികളെ പുറത്തേക്ക് മാറ്റുകയായിരുന്നു.